Hridayam Remake : ഹൃദയം മൂന്ന് ഭാഷകളിൽ റീമേക്കിന് ഒരുങ്ങുന്നു; അവകാശങ്ങൾ നേടി കരൺ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്

 ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 02:23 PM IST
  • കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻ ഹൗസാണ് ചിത്രത്തിൻറെ റീമേക്ക് അവകാശങ്ങൾ നേടിയിരിക്കുന്നത്.
  • ധർമ്മ പ്രൊഡക്ഷന്സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും സംയുക്തമായി ആണ് ചിത്രം മൂന്ന് ഭാഷകളിൽ റീമേക്ക് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.
  • ചിത്രം റീമേക്ക് ചെയ്യുന്ന വിവരം കരൺ ജോഹർ ട്വിറ്ററിലൂടെ അറിയിച്ചു.
  Hridayam Remake : ഹൃദയം മൂന്ന് ഭാഷകളിൽ റീമേക്കിന് ഒരുങ്ങുന്നു; അവകാശങ്ങൾ നേടി കരൺ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്

Kochi : വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഹൃദയം മൂന്ന് ഭാഷകളിൽ റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻ ഹൗസാണ് ചിത്രത്തിൻറെ റീമേക്ക് അവകാശങ്ങൾ നേടിയിരിക്കുന്നത്. ധർമ്മ പ്രൊഡക്ഷന്സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും സംയുക്തമായി ആണ് ചിത്രം മൂന്ന് ഭാഷകളിൽ റീമേക്ക് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

ചിത്രം റീമേക്ക് ചെയ്യുന്ന വിവരം കരൺ ജോഹർ ട്വിറ്ററിലൂടെ അറിയിച്ചു. ഒപ്പം ചിത്രത്തിൻറെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യനും വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് വിനീത് ശ്രീനിവാസൻ തന്നെയായിരുന്നു. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. 

ALSO READ: Archana 31 Not Out OTT Release : അർച്ചന 31 നോട്ട് ഔട്ട് ഒടിടി റിലീസ് തീയതിയിൽ മാറ്റം

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. കോവിഡ് രോഗബാധ രൂക്ഷമായിരുന്ന സാഹചര്യത്തിൽ പോലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പുറമെ അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. 

മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുക്കിയ എഴുപതാമത്തെ ചിത്രമായിരുന്നു ഹൃദയം. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം കൂടിയാണ് ഹൃദയം. പാട്ടിന് ഏറെ പ്രധാന്യമുള്ള സിനിമയാണ് ഹൃദയം. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരാണ് ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News