Hridayam OTT Release : പ്രണവിന്റെ 'ഹൃദയം' ഹോട്ട്‌സ്റ്റാറിലെത്തുന്നു; റിലീസ് ഫെബ്രുവരി 18 ന്

ഹൃദയം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തി കൊണ്ടിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 08:03 PM IST
  • ചിത്രം ഫെബ്രുവരി 18 നാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.
  • ഹൃദയം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തി കൊണ്ടിരിക്കുകയാണ്.
  • വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം.
  • കോവിഡ് രോഗബാധ അതിരൂക്ഷമായിരുന്നെങ്കിലും നിർമ്മാതാക്കൾ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Hridayam OTT Release : പ്രണവിന്റെ 'ഹൃദയം' ഹോട്ട്‌സ്റ്റാറിലെത്തുന്നു; റിലീസ് ഫെബ്രുവരി 18 ന്

Kochi : പ്രണവ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ഹൃദയത്തിന്റെ ഒടിടി അവകാശങ്ങൾ ഹോട്ട്സ്റ്റാർ സ്വന്തമാക്കി. ചിത്രം ഫെബ്രുവരി 18 നാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. ഹൃദയം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തി കൊണ്ടിരിക്കുകയാണ്.  വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം.

കോവിഡ് രോഗബാധ അതിരൂക്ഷമായിരുന്നെങ്കിലും നിർമ്മാതാക്കൾ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം.

ALSO READ: Upacharapoorvam Gunda Jayan | ഗുണ്ട ജയന്റെ വീട്ടിലെ 'സൂപ്പര്‍ പെണ്ണുങ്ങള്‍'; പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍

പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പുറമെ അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ: രാജാവും മഹർഷിയുമായി നിവിനും ആസിഫും, മഹാവീര്യർ ഫസ്റ്റ്ലുക്ക് പോസ്റ്റർ

മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുക്കിയ എഴുപതാമത്തെ ചിത്രമായിരുന്നു ഹൃദയം. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം കൂടിയാണ് ഹൃദയം. പാട്ടിന് ഏറെ പ്രധാന്യമുള്ള സിനിമയാണ് ഹൃദയം. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ALSO READ: Bheeshma Parvam Movie| കിടിലൻ ആക്ഷൻ രം​ഗങ്ങളും പഞ്ച് ഡയലോ​ഗുകളുമായി ഭീഷ്മ പർവതം ടീസർ

ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരാണ് ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News