ദേവ് മോഹന് "ശാകുന്തളം" ടീമിന്റെ ജന്മദിനാശംസകൾ

ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന്  ശാകുന്തളം ടീം ആവേശത്തോടെ ആശംസകൾ നേരുകയാണ്

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 11:34 AM IST
  • നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാ രാജാവിന് ജന്മദിനാശംസകൾ നേരുന്നു
  • സൂഫി പറഞ്ഞ കഥ യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനൻ
  • ക്ലാസിക്കൽ കൃതിയായ 'ശാകുന്തളം' അടിസ്ഥാനമാക്കി അതേ പേരിൽ അവതരിപ്പിക്കുന്നു
ദേവ് മോഹന് "ശാകുന്തളം" ടീമിന്റെ ജന്മദിനാശംസകൾ

"നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാ രാജാവിന് ജന്മദിനാശംസകൾ നേരുന്നു." ശാകുന്തളം ടീം എന്നാണ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.   സൂഫി പറഞ്ഞ കഥ യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനൻ. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ശാകുന്തളം " എന്ന ചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്. 

ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന്  ശാകുന്തളം ടീം ആവേശത്തോടെ ആശംസകൾ നേരുകയാണ്. നമ്മുടെ ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ 'ശാകുന്തളം' മനോഹരവും ഗംഭീരവുമായ രീതിയിൽ പ്രദർശിപ്പിക്കാൻ സിജിഐ ഉപയോഗിക്കുന്നു. 

മഹാനായ നാടകകൃത്ത് കാളിദാസന്റെ  ക്ലാസിക്കൽ കൃതിയായ 'ശാകുന്തളം' അടിസ്ഥാനമാക്കി അതേ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു, ദേവ് മോഹൻ, മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവർ അഭിനയിക്കുന്നു.

ഛായാഗ്രഹണം-ശേഖർ വി ജോസഫ് നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ഈ "ശാകുന്തളം " നീലിമ ഗുണ നിർമ്മിക്കുന്നു. സംഗീതം-മണി ശർമ്മ,കല-അശോക്, പി ആർ ഓ : ശബരി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News