നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. വിജേത (1985), സ്വാതി മുത്യം (1986) എന്നീ ചിത്രങ്ങളിൽ ബാലതാരമായാണ് അല്ലു അർജുൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 2003-ൽ ഗംഗോത്രിയിലാണ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ചത്. 2004-ൽ രണ്ടാമത്തെ ചിത്രം, സുകുമാർ സംവിധാനം ചെയ്ത ആര്യ ദക്ഷിണേന്ത്യയിൽ അല്ലുവിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.
അല്ലു അർജുന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ പുഷ്പ ദ റൈസ് റിലീസ് ചെയ്ത് 24 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ ഏകദേശം 338 കോടി രൂപ നേടി. പുഷ്പ അദ്ദേഹത്തെ ഒരു പാൻ ഇന്ത്യൻ സ്റ്റാറാക്കി മാറ്റി. പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ 2 ദ റൂൾ എന്ന ചിത്രമാണ് താരത്തിന്റേതായി അടുത്തതായി പ്രദർശനത്തിന് എത്താനുള്ള ചിത്രം. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും ചേർന്നാണ് നിർമിക്കുന്നത്. 200 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്.
ALSO READ: Pushpa 2 Trailor: വെടിയേറ്റ പുഷ്പ എവിടെ? രണ്ടാം ഭാഗത്തിൻറെ ട്രെയിലർ പുറത്ത്
വേണു സംവിധാനം ചെയ്യുന്ന ഐക്കൺ അല്ലു അർജുന്റെ അടുത്ത പ്രോജക്ടാണ്. ശ്രീറാം ദിൽ രാജുവാണ് ചിത്രത്തിന്റെ നിർമാണം. കൊരട്ടാല ശിവയുടെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും അല്ലു അർജുനാണ് പ്രധാന കഥാപാത്രം. ഗൗരവ് പരീഖ്, മോനോജിത് ഷിൽ, അമൻ ശർമ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സുധാകർ മിക്കിളിനേനിയാണ് ചിത്രം നിർമിക്കുന്നത്. പുഷ്പ 2 ദ റൂൾ, ഐക്കൺ എന്നീ ചിത്രങ്ങൾ 2023ൽ പ്രദർശനത്തിനെത്തും. എഎ 21 എന്ന ചിത്രവും 2023ൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...