Chennai: 54ാം പിറന്നാള്‍ നിറവിലാണ് എ ആര്‍ റഹ്‌മാന്‍.
ആരാധകര്‍ക്ക് എന്നും വിസ്മയമാണ് എ ആര്‍ റഹ്‌മാന്‍റെ (AR Rahman) സംഗീതവും അതേപോലെ തന്നെ അദ്ദേഹത്തിന്‍റെ ജീവിതവും. 1967 ജനുവരി 6ന് ചെന്നൈയിലായിരുന്നു (Chennai) എ. ആര്‍. റഹ്‌മാന്‍റെ ജനനം. മലയാളം, തമിഴ് ചലച്ചിത്രങ്ങള്‍ക്കു സംഗീതം നല്‍കിയിരുന്ന ആര്‍. കെ. ശേഖറിന്‍റെ മകനാണ് അദ്ദേഹം. കുട്ടിക്കാലത്ത് അദ്ദേഹത്തിന്‍റെ പേര് ദിലീപ് കുമാര്‍ എന്നായിരുന്നു.
അച്ഛനും സംഗീത സംവിധായകനുമായ ആര്‍. കെ ശേഖറിന്‍റെ മരണ ശേഷമാണ് അദ്ദേഹവും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചത്. ഒപ്പം അദ്ദേഹം എ ആര്‍ റഹ്‌മാന്‍ ( Allah Rakha Rahman) എന്ന പേരും സ്വീകരിച്ചു.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് കുമാറില്‍നിന്നും എ ആര്‍ റഹ്‌മാനിലേയ്ക്കുള്ള യാത്രയെപ്പറ്റി, ഇസ്ലാം മതം സ്വീകരിച്ചതിനെപ്പറ്റി അദ്ദേഹം മനസ് തുറന്നു.
'നിങ്ങള്‍ക്ക് ഒന്നും ആരെയും അടിച്ചേല്‍പ്പിക്കാനാകില്ല. ചരിത്രം ബോറായതു കൊണ്ട് ഇക്കണോമിക്‌സോ സയന്‍സോ എടുത്തോളൂ എന്ന് നിങ്ങളുടെ മകനോടോ മകളോടോ പറയാന്‍ ആകില്ല. അത് വ്യക്തിരമായ ഇഷ്ടമാണ്', റഹ്‌മാന്‍ പറഞ്ഞു.
"എ ആര്‍ റഹ്‌മാന്‍ ഇസ്ലാമിലേക്ക് മതം മാറുന്നു എന്നതല്ല, ഒരിടം കണ്ടെത്തുക എന്നതാണ്.അതിന്‍റെ അന്തസത്ത നിങ്ങളുടെ ഉള്ള് തൊടുന്നുണ്ടോ എന്നതാണ് കാര്യം, കാര്യങ്ങള്‍ അങ്ങേയറ്റം സവിശേഷമാണ് എന്നാണ് ആത്മീയ അദ്ധ്യാപകര്‍ , സൂഫീ ഗുരുക്കള്‍ എന്നെയും മാതാവിനെയും പഠിപ്പിച്ചത്. എല്ലാ വിശ്വാസത്തിലും ഇത്തരം സവിശേഷതകള്‍ ഉണ്ട്. ഇതാണ് തിരഞ്ഞെടുത്തത്. ഞങ്ങള്‍ അതിനു മുന്‍പില്‍ ഉറച്ചു നില്‍ക്കുന്നു, വീഴ്ചകളിൽ സഹായിച്ചത് പ്രാർഥനയാണ്", അദ്ദേഹം പങ്കുവച്ചു.
ഇസ്ലാം വിശ്വാസം സ്വീകരിച്ച ശേഷം ദിലീപ് കുമാറെന്ന പേര് റഹ്‌മാന്‍ എന്നാക്കിയത് അമ്മ കരീമാ ബീഗത്തിന്‍റെ അഭ്യർഥന പ്രകാരമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഹിറ്റ് ചിത്രമായ 'റോജ'യുടെ ഫിലിം ക്രഡിറ്റില്‍ മാതാവ് കരീമാ ബീഗത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ദിലീപ് കുമാറിന് പകരം എ. ആര്‍ റഹ്‌മാന്‍ എന്ന് ചേര്‍ത്തത് എന്ന് അദ്ദേഹത്തെ കുറിച്ചുള്ള 'നോട്ട്‌സ് ഓഫ് എ ഡ്രീം' എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ പറയുന്നുണ്ട്.
Alos read: സംഗീത ഇതിഹാസം എ. ആര്‍. റഹ്‌മാന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമാലോകവും ആരാധകരും
സംഗീത ഇതിഹാസം എ. ആര്‍. റഹ്‌മാന്‍റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആശംസാ പ്രവാഹമാണ്. #HBDARRahman, #HBDARR54 എന്നീ ഹാഷ് ടാഗുകള്‍ ട്രെന്‍ഡ് ചെയ്യുകയാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.