Guns & Gulaabs: ഗുലാബ്ഗഞ്ചിലേക്ക് സ്വാഗതം! 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' സ്ട്രീമിങ് ഉടൻ, ട്രെയിലർ

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സിൽ രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും അഭിനയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 06:29 PM IST
  • ട്രെയിലറിനൊപ്പം സീരീസിന്റെ റിലീസ് തിയതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ഓ​ഗസ്റ്റ് 18 മുതൽ ഗണ്‍സ് ആൻഡ് ഗുലാബ്‍സ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും.
  • രാജ് നിദോരു, കൃഷ്‍ണ ഡി കെ എന്നിവരാണ് സീരിസ് സംവിധാനം ചെയ്യുന്നത്.
Guns & Gulaabs: ഗുലാബ്ഗഞ്ചിലേക്ക് സ്വാഗതം! 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' സ്ട്രീമിങ് ഉടൻ, ട്രെയിലർ

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണ് 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്'. സീരീസിന്റെ ട്രെയിലർ പുറത്തുവിട്ടു. ഓ​ഗസ്റ്റ് 2ന് സീരീസിന്റെ ട്രെയിലർ പുറത്തുവിടുമെന്ന് നേരത്തെ അണിയറക്കാർ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദുൽഖർ തന്നെയാണ് ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. ട്രെയിലറിനൊപ്പം സീരീസിന്റെ റിലീസ് തിയതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓ​ഗസ്റ്റ് 18 മുതൽ ഗണ്‍സ് ആൻഡ് ഗുലാബ്‍സ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും. രാജ് നിദോരു, കൃഷ്‍ണ ഡി കെ എന്നിവരാണ് സീരിസ് സംവിധാനം ചെയ്യുന്നത്.

ഗുലാബ്ഗഞ്ചിലേക്ക് സ്വാഗതം, അവിടെ പുല്ല് ചുവപ്പാണ്, ഗുണ്ടാസംഘങ്ങളാണ് ഹീറോകൾ, എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ ട്രെയിലർ പങ്കുവച്ചിരിക്കുന്നത്. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സിൽ രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും അഭിനയിക്കുന്നുണ്ട്.

Also Read: Antony Movie: ജോജു ജോർജ് ചിത്രം 'ആന്റണി'യുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ

അഭിലാഷ് ജോഷി സംവിധാനം ചെയ്‍യുന്ന 'കിം​ഗ് ഓഫ് കൊത്ത' എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന ചിത്രം. ദുൽഖറിന്റെ പിറന്നാൾ കളറാക്കാൻ കിംഗ്‌ ഓഫ് കൊത്തയിലെ ആദ്യ ഗാനം ‘കലാപകാരയുടെ’ പ്രൊമോ റിലീസ് ചെയ്‌തു.​ ​ഗാനം ഇന്ന് പുറത്തിറക്കും. സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പ്രൊമോ പുറത്ത് വിട്ടത്. 28 സെക്കന്റ് ദൈർഘ്യമുള്ള പ്രൊമോയാണ് പുറത്ത് വിട്ടിരിക്കുന്നത്. കലാപകാര എന്ന ഗാനം റിതിക സിംഗ് അവതരിപ്പിക്കുന്ന ഡാൻസ് നമ്പറാണ്. റിതികക്കൊപ്പം ദുൽഖർ ഡാൻസ് ചെയ്യുന്ന ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. വൻ താര നിരയാണ് കിം​ഗ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം എത്തുന്നത്.

ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം: നിമീഷ് രവി. സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ്: അഭിലാഷ് എൻ. ചന്ദ്രൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News