Golden Globes 2021: അന്തരിച്ച Black Panther താരം Chadwick Boseman മികച്ച നടൻ, മികച്ച സിനിമ 'Nomadland'

ഓസ്‌കാറിന്‌ ശേഷം ഹോളിവുഡ് ഉറ്റ് നോക്കുന്ന പുരസ്‌കാരമാണ് ഗോൾഡൻ ഗ്ലോബ്. മികച്ച നടനുള്ള (ഡ്രാമ ഫിലിം) അവാർഡ് ലഭിച്ചിരിക്കുന്നത് ചാഡ്വിക്ക് ബോസ്മാനാണ്.

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 11:45 AM IST
  • ഓസ്‌കാറിന്‌ ശേഷം ഹോളിവുഡ് ഉറ്റ് നോക്കുന്ന പുരസ്‌കാരമാണ് ഗോൾഡൻ ഗ്ലോബ്.
  • മികച്ച നടനുള്ള (ഡ്രാമ ഫിലിം) അവാർഡ് ലഭിച്ചിരിക്കുന്നത് ചാഡ്വിക്ക് ബോസ്മാനാണ്.
  • മികച്ച സിനിമയായി തിരഞ്ഞെടുത്തിരിക്കുന്നത് നൊമാഡ് ലാന്റാണ്.
  • ചിത്രത്തിന്റെ സംവിധായികയായ ക്ലോയി ഷാവോയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
Golden Globes 2021: അന്തരിച്ച Black Panther താരം Chadwick Boseman മികച്ച നടൻ, മികച്ച സിനിമ 'Nomadland'

Newyork: ഹോളിവുഡിലെ (Hollywood) പ്രധാന പുരസ്കാരങ്ങളിൽ ഒന്നായ ഗോൾഡൻ ഗ്ലോബ്സ് (Golden Globe)ഇന്ന് അവാർഡ് (Award) ജേതാക്കളെ പ്രഖ്യാപിച്ചു. ഓസ്‌കാറിന്‌ (Oscar)ശേഷം ഹോളിവുഡ് ഉറ്റ് നോക്കുന്ന പുരസ്‌കാരമാണ് ഗോൾഡൻ ഗ്ലോബ്. അന്തരിച്ച ഹോളിവുഡ് താരം ബോസ്‌മാൻ കഴിഞ്ഞ ഓഗസ്റ്റിൽ കാൻസറിനെ തുടർന്ന് അന്തരിച്ചു. ഇത്തവണ മികച്ച നടനുള്ള (ഡ്രാമ ഫിലിം) അവാർഡ് ലഭിച്ചിരിക്കുന്നത് അന്തരിച്ച ഹോളിവുഡ് താരം ചാഡ്വിക്ക് ബോസ്മാനാണ്. മാ റെയ്‌നിയുടെ ബ്ലാക്ക് ബോട്ടം എന്ന സിനിമയിൽ കാഴ്ച്ച വെച്ച അഭിനയ മികവിനാണ് ബോസ്സ്മാന് (Chadwick Boseman) അവാർഡ് ലഭിച്ചത്.  മികച്ച സിനിമയായി തിരഞ്ഞെടുത്തിരിക്കുന്നത് നൊമാഡ് ലാന്റാണ്. ചിത്രത്തിന്റെ സംവിധായികയായ ക്ലോയി ഷാവോയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ അവാർഡ് ലഭിച്ചത് "ദി ക്രൗൺ" സീരിസിനാണ് (Series). നോമിനേറ്റ് ചെയ്‌ത ആറ് അവാർഡുകളിൽ (Award)നാലെണ്ണവും ക്രൗണിന് തന്നെ ലഭിച്ചു. മികച്ച ഡ്രാമ സീരിസിനുള്ള അവാർഡും, ജോഷ് ഓ കോന്നർ, എമ്മ കോറിൻ, ഗില്ലിയൻ ആൻഡേഴ്സൺ എന്നിവർക്ക് മികച്ച അഭിനയത്തിനുള്ള അവാർഡുകളും ലഭിച്ചു.

ALSO READ: Bigg Boss Malayalam Season 3 : Bigg Boss House ൽ Mobile Phone ന്റെ ഉപയോ​ഗം? സംശയം ആരോപിച്ച് Social Media

മ്യൂസിക്കൽ /കോമഡി (Comedy)വിഭാഗത്തിൽ ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് ബോറാട്ട് സുബ്സ്ക്യുഎൻട് മൂവിഫിലിം ആണ്. ഇത് കൂടാതെ അതിലെ അഭിനയിത്തിന് സച്ച ബാരൻ കോഹന് മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച നടനുള്ള അവാർഡും ലഭിച്ചു. മികച്ച നടിക്കുള്ള (Actress)അവാർഡ് നേടിയത്‌  റോസാമണ്ട് പൈക്കാണ്. ഐ കെയർ എലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.

ALSO READ: Marakkar Arabikadalinte Simham ത്തിന്റെ Releasing തീയതി വീണ്ടും നീട്ടി, പുതിയ തിയതി പ്രഖ്യാപിച്ച് Mohanlal

ഡ്രാമ വിഭാഗത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് vs ബില്ലി ഹോളിഡേ എന്ന  ചിത്രത്തിലെ (Cinema) അഭിനയത്തിന് ആന്ധ്ര ഡേയ്ക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള അവാർഡ് നേടിയിരിക്കുന്നത് ജോഡീ ഫോസ്റ്ററാണ്. ദി മൗറീഷ്യൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ജോഡീ ഫോസ്റ്ററിന് അവാർഡ് ലഭിച്ചത്. മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചത് ഡാനിയൽ കലൂയയ്ക്കാണ്. യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News