ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഇന്ന്, ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം തീയേറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നാണ് ട്വിറ്ററിൽ നിന്ന് മനസിലാകുന്നത്. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വളരെ ഗംഭീരമെന്ന് ചിലർ അഭിപ്രായപെടുമ്പോൾ, ആവറേജ് സിനിമ മാത്രമെന്നാണ് ചിലരുടെ അഭിപ്രായം. ഇതൊരു മുഴുനീള അൽഫോൻസ് പുത്രൻ ചിത്രമാണെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് വളരെ മികച്ച അഭിപ്രയമാണ് ഉള്ളത്.
#Gold Review
FIRST HALF:
Good
Not able to guess the genre but still engages
Cinematography Works
Casting Is Very Good
BGM will trend for long
Waiting for 2nd Half
2nd half is the key #GoldMovie #GoldReview #PrithvirajSukumaran #Nayanthara pic.twitter.com/HBhJRG7iOH
— Kumar Swayam (@KumarSwayam3) December 1, 2022
Strictly average first half. Feels a bit stretched. It works here and there. A full blown Puthren style, be it the camera, texts, subtle reference, dialogues. @PrithviOfficial has the most screen time.#Gold #GoldMovie #GoldReview #GoldMovieReview
— What The Fuss (@W_T_F_Channel) December 1, 2022
Gold ഫസ്റ്റ് ഹാഫ് :
ബോർ കോമഡി
Lagging
Predictable plot
എഡിറ്റിംഗ് നശിപ്പിച്ചു
എന്തിനൊ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി bgmകഥ കുഴപ്പമില്ല
(Personal opinion of first half)#AlphonsePuthren #GoldMovie
— Arunjith M (@Arunji_Official) December 1, 2022
എന്നാൽ ചിത്രം കുറച്ച് നേരം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതി തന്നെ വലിച്ച് നീട്ടിയതായി തോന്നിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ ഏറ്റെടുത്ത് പറയേണ്ടത്. ആനന്ദ് സി ചന്ദ്ര വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ മറ്റൊരു ആകർഷണം അതിന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ രാജേഷ് മുരുഗേശനാണ്. യാതൊരു പ്രൊമോഷനുകളും ഇല്ലാതെ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഗോൾഡ്. റിലീസിന് മുമ്പ് ചിത്രത്തിൻറെ ഒരു ടീസറും പ്രോമോ സോങ്ങും മാത്രമായിരുന്നു പുറത്തുവിട്ടത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തിയ അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...