Garudan Movie: അധികം വൈകാതെ തിയേറ്ററുകളിലേക്ക്! ​'ഗരുഡൻ' ചിത്രീകരണം പൂർത്തിയായി

സിദ്ദിഖും ജ​ഗദീഷും ​ഗരുഡനിൽ വേഷമിടുന്നുണ്ട്. നീണ്ട ഇടവേളക്കുശേഷമാണ് സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് കോംബോ എത്തുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 03:24 PM IST
  • ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.
  • മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂര്‍ത്തിയായത്.
  • സുരേഷ് ​ഗോപി, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Garudan Movie: അധികം വൈകാതെ തിയേറ്ററുകളിലേക്ക്! ​'ഗരുഡൻ' ചിത്രീകരണം പൂർത്തിയായി

നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മെയ് പന്ത്രണ്ടിന് ആരംഭിച്ച ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂര്‍ത്തിയായത്. സുരേഷ് ​ഗോപി, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിയമ പോരാട്ടത്തിൻ്റെ കഥ പറയുന്ന ലീഗൽ ത്രില്ലർ എന്ന ജോണറിൽപ്പെടുന്ന ചിത്രമാണിത്. ഇരുവരും നിയമപോരാട്ടത്തിൻ്റെ അങ്കം കുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിൻ്റെ പുതിയ ദൃശ്യാനുഭവമാണ് സമ്മാനിക്കുകയെന്നാണ് സൂചന.

സുരേഷ് ഗോപിക്കൊപ്പം സിദ്ദിഖും ജ​ഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച കോമ്പിനേഷനാണ് സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കോംബോ എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപത്തിയെട്ടാമത് ചിത്രവും ഒപ്പം മൾട്ടി സ്റ്റാർ ചിത്രവുമാണിത്. ഹരീഷ് മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.   

Also Read: RDX Movie Ott: 'ആർഡിഎക്സി'ൻ്റെ ഒടിടി അവകാശം ഈ പ്രമുഖ പ്ലാറ്റ്ഫോമിന്! ചിത്രം ഓ​ഗസ്റ്റ് 25ന് തിയറ്ററുകളിൽ

തെലെവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യാ പിള്ള, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, അജിത്‌.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കഥ- ജിനേഷ് എം. സംഗീതം- ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം- അനീസ് നാടോടി.

മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ- സ്റ്റെഫി സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ദിന്നിൽ ബാബു. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- അലക്സ് ആയൂർ, സനു സജീവൻ, സഹസംവിധാനം- ജിജോ ജോസ്. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. മാർക്കറ്റിംഗ്- ബിനു ബ്രിംഗ് ഫോർത്ത്. പ്രൊഡക്ഷൻ മാനേജർ- ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്. ഫോട്ടോ- ശാലു പേയാട്. പിആർഒ- വാഴൂർ ജോസ്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News