Garudan Movie Box Office: ആറ് കോടി കഴിഞ്ഞ് കളക്ഷൻ, ഗരുഡൻ ഇനി 10 കോടിയിലേക്കോ?

ഫോറം കേരളം ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം 1.15 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ഇതൊരു മികച്ച തുടക്കമായി തന്നെയാണ് വിലയിരുത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 05:37 PM IST
  • ഫോറം കേരളം ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം 1.15 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്
  • ചിത്രം ഇതിനോടകം വേൾഡ് വൈഡ് കളക്ഷനിൽ 11 കോടി പിന്നിട്ടു
  • നവാഗതനായ അരുൺ വർമ്മ ഒരുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചിരിക്കുന്നത്
Garudan Movie Box Office: ആറ് കോടി കഴിഞ്ഞ് കളക്ഷൻ, ഗരുഡൻ ഇനി 10 കോടിയിലേക്കോ?

തിരുവനന്തപുരം: സുരേഷ് ഗോപി ചിത്രം ഗരുഡൻ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിൻറെ ഇതുവരെയുള്ള കളക്ഷൻ ഏകദേശം 6 കോടിയും കവിഞ്ഞിട്ടുണ്ട്. വിവിധ കളക്ഷൻ ട്രാക്കിംഗ് പേജുകളിൽ ചിത്രം 10 കോടിയിലേക്ക് എത്തുകയാണെന്നാണ് റിപ്പോർട്ട്.

ഫോറം കേരളം ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം 1.15 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ഇതൊരു മികച്ച തുടക്കമായി തന്നെയാണ് വിലയിരുത്തുന്നത്.  അതേസമയം ചിത്രം ഇതിനോടകം വേൾഡ് വൈഡ് കളക്ഷനിൽ 11 കോടി പിന്നിട്ടു. നാല് ദിവസം കൊണ്ട് 6.5 കോടിയാണ് ചിത്രം നേടിയതെന്ന് കേരള ബോക്സോഫീസ് ട്വീറ്റിൽ പറയുന്നു. ചിത്രം 10 കോടി മാർക്കിംഗിലേക്ക് നടന്നടുക്കുകയാണ്.

 

നവാഗതനായ അരുൺ വർമ്മ ഒരുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചിരിക്കുന്നത്. ഹരീഷ് മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇരുവർക്ക് പുറമെ സിദ്ദിഖും ജ​ഗദീഷും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 10 കോടിയിലേക്കാണ് ചിത്രം എത്തിയത്.

തെലെവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യാ പിള്ള, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, അജിത്‌.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News