Gangs of Sukumara Kurup: ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്; ചാവക്കാടിൻ്റെ മനോഹാരിത വർണിക്കുന്ന ​ഗാനവുമായി വിനീത് ശ്രീനിവാസനും അഫ്സലും

Vineeth Sreenivasan: ഹരിനാരായണൻ രചിച്ച് മെജോ ജോസഫ്  ഈണമിട്ട ​ഗാനമാണ് വിനീതും അഫ്സലും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 04:01 PM IST
  • പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമിക്കുന്നത്
  • ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ പതിമൂന്നിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
Gangs of Sukumara Kurup: ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്; ചാവക്കാടിൻ്റെ മനോഹാരിത വർണിക്കുന്ന ​ഗാനവുമായി വിനീത് ശ്രീനിവാസനും അഫ്സലും

മലയാള സിനിമയിലെ ജനപ്രിയഗായകനായ അഫ്സലുമൊത്ത് ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിനായി വിനീത് പാടിയിരിക്കുന്ന ​ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഈദ് പെയ്യുമെൊരു കാറ്റ് പായുമിടം ചാവക്കാട്... അറബിക്കടലോടും നാട്... കരളു തന്ന് പോറ്റും നാട് എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ച് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്.

ചാവക്കാടിനെക്കുറിച്ചു വർണ്ണിക്കുന്ന ഈ മനോഹരമായ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഹരിനാരായണൻ രചിച്ച് മെജോ ജോസഫ്  ഈണമിട്ട ​ഗാനമാണ് വിനീതും അഫ്സലും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. ഏറെ കൗതുകം നിറഞ്ഞ ഒരു കഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.

ALSO READ: "പലേരി മാണിക്യം" വീണ്ടും തിയേറ്ററുകളിൽ പ്രദ‍ർശനത്തിനെത്തുന്നു; ട്രെയിലർ പുറത്തുവിട്ടു

ചിത്രത്തിൻ്റെ കഥ നടക്കുന്നത് ചാവക്കാടാണ് കേന്ദ്രീകരിച്ചാണ്. അതാണ് ഈ പാട്ടിൻ്റെ ഉള്ളടക്കമായി മാറിയതും. പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് നിർമിക്കുന്നത്. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ പതിമൂന്നിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News