Viral Video : 'ഒന്ന് മാസാക്കി വരുവായിരുന്നു നശിപ്പിച്ചു' ഹൃദയം സിനിമയിലെ ഷൂട്ടിങിനിടെയുള്ള രസകരമായ വീഡിയോ പങ്കുവെച്ച് അജു വർഗീസ്

"മത്തായിച്ചാ...മുണ്ട്...മുണ്ട്" എന്ന അടികുറിപ്പ് നൽകിയാണ് അജു ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 05:53 PM IST
  • ചിത്രത്തിൽ ഒരു ഫൈറ്റിന് സമാനമായ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിക്കുന്ന വീഡിയോയാണ് അജു തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.
  • ഇതിനോടാകം ഈ വീഡിയോ നാല് ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു.
Viral Video : 'ഒന്ന് മാസാക്കി വരുവായിരുന്നു നശിപ്പിച്ചു' ഹൃദയം സിനിമയിലെ ഷൂട്ടിങിനിടെയുള്ള രസകരമായ വീഡിയോ പങ്കുവെച്ച് അജു വർഗീസ്

Viral Video : കോവിഡിനെയും കോവിഡ്  നിയന്ത്രണങ്ങളെയും മറികടന്ന് വൻ വിജയം തീർത്ത് ചിത്രമാണ് പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം (Hridayam). തിയറ്ററിലെ ജയത്തിന് ശേഷം സിനിമയ്ക്ക് ഇപ്പോൾ ഒടിടിയിലും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെയിലാണ് സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അജു വർഗീസ് (Aju Varghese) ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ ഒരു തമാശ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ചിത്രത്തിൽ ഒരു ഫൈറ്റിന് സമാനമായ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിക്കുന്ന വീഡിയോയാണ് അജു തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഫൈറ്റിനായി മോണോപോഡ് (ക്യാമറ ഘടിപ്പിക്കുന്ന ഒരു സ്റ്റാൻഡ്) പ്രണവിന് നൽകി സ്റ്റൈലിഷായി പിന്നിൽ നിൽക്കുകയാണ് അജു. 

ഒരു മാസിനായി മുണ്ടൊന്ന് മടക്കി കുത്താൻ തുനിഞ്ഞപ്പോൾ അത് പ്രണവിന്റെ കൈയ്യിൽ ഇരുന്ന മോണോപോഡിൽ കുടുങ്ങി. അത് നൈസായിട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ അജുവും പ്രണവും അറിയാതെ ചിരിച്ച് പോയി. 

ALSO READ : Viral Video|ബീസ്റ്റിലെ അറബിക് കുത്ത് വേർഷൻ, സാമന്തയുടെ പൊളി ഡാൻസ്

"മത്തായിച്ചാ...മുണ്ട്...മുണ്ട്" എന്ന അടികുറിപ്പ് നൽകിയാണ് അജു ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടാകം ഈ വീഡിയോ നാല് ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. 

ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഫെബ്രുവരി 18ന് ഒടിടിയിൽ റിലീസ് ചെയ്യുകയും ചെയ്തു. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും തിയറ്ററിൽ സംപ്രേഷണം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. 

ALSO READ : Viral Video | സന്തോഷം അടക്കാനാകില്ല! ഓസ്കാർ നോമിനേഷൻ ലഭിച്ച മലയാളി സംവിധായകയുടെ ആഘോഷം വൈറലാകുന്നു

പ്രണവിനും അജുവിനും പുറമെ ദർശനയും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ വിജയരാഘവൻ, ജോണി ആന്റണി, അരുൺ കുര്യൻ, എന്നിവരും മറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News