അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്റെ സംസ്കാരം നാളെ

ബംഗളൂരു: Puneeth Rajkumar: അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ (Puneeth Rajkumar) സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടത്തും.    

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 10:23 AM IST
  • അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം നാളെ
  • അമേരിക്കയിലുള്ള മകളെത്തിയ ശേഷം സംസ്‌കാരം നടത്തും
  • അച്ഛന്‍ രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിൽ പുനീതിന്റെയും സംസ്‌കാരം നടക്കും
അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്റെ സംസ്കാരം നാളെ

ബംഗളൂരു: Puneeth Rajkumar: അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ (Puneeth Rajkumar) സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടത്തും. അമേരിക്കയിലുള്ള മകളെത്തിയ ശേഷം സംസ്‌കാരം നടത്തും. 

അച്ഛന്‍ രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിൽ പുനീതിന്റെയും (Puneth Rajkumar) സംസ്‌കാരം നടക്കും.  ഇന്നലെ ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പുനീതിന്റെ മരണം.

Also Read: Puneeth Rajkumar Passed Away| കന്നട സൂപ്പർ താരം പുനീത് രാജ്കുമാർ അന്തരിച്ചു

രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യം മോശമായിരുന്നുവെങ്കിലും രാവിലെ ജിമ്മിലെത്തി പതിവുപോലെ അദ്ദേഹം വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. 

താരത്തിന്റെ മരണ വാർത്ത വളരെ ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും സ്വീകരിച്ചത്.  
അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത് രാജ്‌കുമാർ. നിരവധി സഹായങ്ങളാണ് അദ്ദേഹം കന്നഡ ജനതയ്ക്ക് നൽകിയിരുന്നത്. 

Also Read: Mannarasala Ayilayam: മണ്ണാറശാല ആയില്യം ഇന്ന്; എഴുന്നള്ളത്തും വിശേഷാൽ പൂജയും ഇല്ല 

അതിൽ 26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News