Kiran Narayan Movie News: നാല് കുട്ടികളും സൂപ്പർമാനും; കിരൺ നാരായണൻ ചിത്രം ആരംഭിക്കുന്നു

Kiran Narayanan new film: ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം താരകാര പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2024, 01:43 PM IST
  • നാല് കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
  • സംവിധായകൻ്റേത് തന്നെയാണ് തിരക്കഥയും.
  • കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
Kiran Narayan Movie News: നാല് കുട്ടികളും സൂപ്പർമാനും; കിരൺ നാരായണൻ ചിത്രം ആരംഭിക്കുന്നു

ഒരുപാട് സവിശേഷതകളുമായി എത്തിയ ചിത്രമായിരുന്നു ഒരു ബിരിയാണി കിസ്സ. കിരൺ നാരായണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു നാടിൻ്റെ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ബിരിയാണി കിസ്സക്കു ശേഷം കിരൺ നാരായണൻ തൻ്റെ പുതിയ ചിത്രം ആരംഭിക്കുന്നു.

താരകാര പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിൻ്റെ കഥയാണ് പറയുന്നത്. സൂപ്പർമാൻ്റെ കഥകൾ വായിച്ചും കേട്ടറിഞ്ഞും അവരെ നെഞ്ചിലേറ്റിയ നാല് കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സൂപ്പർമാനെ നായകനാക്കി സിനിമ ചെയ്യുക എന്നതായിരുന്നു ഇവരുടെ ഏറ്റവും വലിയ മോഹം. അതിനായി അവർ സഹായം തേടുന്നത് നാട്ടിൽ തന്നെ ഒരു സിനിമാ സംവിധായകനാകാനുള്ള മോഹവുമായി നടക്കുകയും ഷോർട്ട് ഫിലിമുകളും മറ്റും ചെയ്ത് പോരുകയും ചെയ്യുന്ന യുവാവിൻ്റെ അടുത്താണ്.

ALSO READ: വീണ്ടും വ്യത്യസ്ത പ്രമേയവുമായി ഷാനവാസ് കെ ബാവുക്കുട്ടി; ഒരു കട്ടിൽ ഒരു മുറി ട്രെയിലർ

ഒരു സിനിമ ചെയ്യുകയെന്ന വലിയ മോഹവുമായി കഴിയുന്ന ഈ ചെറുപ്പക്കാരൻ കുട്ടികളുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിത്തിരിക്കുന്നു. ഈ ഉദ്യമം നിറവേറ്റാൻ യുവാവും കുട്ടികളും നടത്തുന്ന ശ്രമങ്ങളാണ് തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് സംവിധായകനെ അവതരിപ്പിക്കുന്നത്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായ ശ്രീപഥ്, ധ്യാൻ നിരഞ്ജൻ, വിസാദ് കൃഷ്ണൻ, അറിഷ് എന്നിവരാണ് കുട്ടികളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, വിജിലേഷ്, ബിനു തൃക്കാക്കര അഞ്ജലി നായർ, എന്നിവരും പ്രധാന താരങ്ങളാണ്.

സംവിധായകൻ്റേത് തന്നെയാണ് തിരക്കഥയും. കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ഫൈസൽ അലി, എഡിറ്റിംഗ് - അയൂബ് ഖാൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ, അസ്സോസിയേറ്റ് ഡയറക്ടർ - സഞ്ജയ് കൃഷ്ണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ - ചന്ദ്രമോഹൻ എസ്. ആർ. ഏപ്രിൽ 21 മുതൽ കോഴിക്കോട്ട് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. പി ആർ ഒ - വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News