Sunil Babu Passes Away: പ്രശസ്ത കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

Art Director Sunil Babu Passed Away: മൈസൂരു ആര്‍ട്‌സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് സുനിൽ ബാബു ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 08:56 AM IST
  • സിനിമ പ്രൊഡക്ഷന്‍ ഡിസൈനറും കലാ സംവിധായകനുമായിരുന്ന സുനില്‍ ബാബു അന്തരിച്ചു
  • ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്
Sunil Babu Passes Away: പ്രശസ്ത കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

Art Director Sunil Babu Passed Away: സിനിമ പ്രൊഡക്ഷന്‍ ഡിസൈനറും കലാ സംവിധായകനുമായിരുന്ന സുനില്‍ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കാലിലുണ്ടായ നീരിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ്  സുനിൽ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് സുനിൽ ബാബു. 

Also Read: Vidya Balan: വിവാഹം കഴിക്കണമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല: വിദ്യാ ബാലൻ

മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനുമായിരുന്ന അദ്ദേഹം.  മൈസൂരു ആര്‍ട്‌സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് സുനിൽ ബാബു ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്.  അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയവയാണ് സുനിലിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സുനിൽ നേടിയിരുന്നു. 

Also Read: സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്ന പൗര്‍ണ്ണമി വ്രതം; ദേവിയുടെ അനുഗ്രഹത്തിനായി ഇന്ന് ഇക്കാര്യം ചെയ്യൂ ലഭിക്കും വൻ ധന നേട്ടം 

ബോളിവുഡില്‍ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ റോസ് ഇംഗ്ലീഷ് ചിത്രത്തിനും സുനിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.   അവസാനം പ്രവർത്തിച്ചത് വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ്. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സുനിൽ ബാബു. മൃതദേഹം അമൃത ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News