Family Man 2 സീരീസ് Amazon Prime ൽ റിലീസ് ചെയ്‌തു; വൻ ജനശ്രദ്ധ നേടി സമാന്ത

സീരിസിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിരിക്കുന്നത് സാമന്തയുടെ അഭിനയമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 04:00 PM IST
  • സീരിസിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിരിക്കുന്നത് സാമന്തയുടെ അഭിനയമാണ്.
  • വളരെ മികച്ച അഭിപ്രായമാണ് സാമന്തയുടെ അഭിനയത്തെ കുറിച്ച് സമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
  • ഇതിന് മുമ്പ് ഫാമിലി മാൻ 2 ൽ അഭിനയിച്ചതിന് സീരിസിന്റെ റിലീസിന് മുമ്പ് തന്നെ സമാന്തയ്ക്ക് വൻ വിമർശനം നേരിടേണ്ടി വന്നിരുന്നു.
    സീരിസിന്റെ ട്രെയ്‌ലർ റിലീസ് ആയതിന് പിന്നാലെ ഷെയിംഓൺയുസാമന്ത എന്ന ഹാഷ്ടാഗും വളരെ ശ്രദ്ധ നേടിയിരുന്നു.
Family Man 2 സീരീസ് Amazon Prime ൽ  റിലീസ് ചെയ്‌തു; വൻ ജനശ്രദ്ധ നേടി സമാന്ത

Mumbai: വെബ് സീരിയസായ ഫാമിലി മാൻ 2 (Family Man 2) ആമസോൺ പ്രൈമിൽ (Amazon Prime) റിലീസ് ചെയ്യുന്നതിന് പിന്നാലെ വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. സീരിസിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിരിക്കുന്നത് സാമന്തയുടെ അഭിനയമാണ്. വളരെ മികച്ച അഭിപ്രായമാണ് സാമന്തയുടെ അഭിനയത്തെ കുറിച്ച് സമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ഇതിന് മുമ്പ് ഫാമിലി മാൻ 2 ൽ അഭിനയിച്ചതിന് സീരിസിന്റെ റിലീസിന് മുമ്പ് തന്നെ സമാന്തയ്ക്ക് (Samantha Akkineni) വൻ വിമർശനം നേരിടേണ്ടി വന്നിരുന്നു. സീരിസിന്റെ ട്രെയ്‌ലർ റിലീസ് ആയതിന് പിന്നാലെ ഷെയിംഓൺയുസാമന്ത എന്ന ഹാഷ്ടാഗും വളരെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനെയെല്ലാം പിന്തള്ളിക്കൊണ്ടാണ് സാമന്ത വൻ ജനപ്രീതി ആർജ്ജിച്ചിരിക്കുന്നത്.

ALSO READ: Happy Birthday Priyamani Raj:പ്രിയാമണിക്ക് ഇന്ന് പിറന്നാൾ, നാളുകൾക്ക് ശേഷം ഫാമിലി മാനിലൂടെ വെള്ളിത്തിരയിലേക്ക്

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി വെബ് സീരീസാണ് ദി ഫാമിലി മാൻ (The Family Man). സീരിസിലെ അഭിനയത്തിന് മനോജ് ബാജ്‌പേയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.  റിലീസിന് ഒരു ദിവസം മുമ്പ് തന്നെ പ്രൈം വീഡിയോ സീസൺ 2 വിന്റെ എപ്പിസോട് തങ്ങളുടെ പ്ലറ്റ്ഫോമിൽ പ്രദർശിപ്പിച്ചിരുന്നു.

ALSO READ: ആറേമുക്കാൽ മിനിട്ടിൽ ആഴത്തിൽ ചിന്തിപ്പിച്ചൊരു ഷോട്ട് ഫിലിം ''ലൈവ്''

സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്  മനോജ് ബാജ്‌പേയ് , ശരിബ് ഹാഷ്മി, പ്രിയാമണി എന്നിവരാണ്. ഇവരോടൊപ്പമാണ് ഇപ്പോൾ സാമന്തയും  എത്തിയിരിക്കുന്നത്. രണ്ടാം സീസണിൽ വളരെ നിര്ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: Family Man Season 2 റിലീസിന് മുമ്പ് തന്നെ Amazon Prime Video യിൽ എത്തി

2019 ലാണ് ഫാമിലി മാന്റെ ആദ്യ സീസൺ പുറത്ത് ഇറക്കിയത്.  രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ ചേർന്നാണ് വെബ്സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം സീസണിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിനെ തുടർന്ന് വൻ വിവാദത്തിന് വഴി വെച്ചിരുന്നു. വെബ്സെരിസിന്റെ  റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News