തീയേറ്ററിൽ വിജയക്കൊടി പാറിച്ച മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' ഇപ്പോൾ ഓ.ടി.ടിയിലെത്തിയിരിക്കുകയാണ്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ അഭിനയിച്ചത് ഫഹദ് ഫാസിൽ, വടിവേലു, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ്. നെറ്റ്ഫ്ളിക്സിലൂടെ ഈ മാസം 27-ന് ഓ.ടി.ടിയിലെത്തിയ ശേഷം മാമന്നനേക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ നടക്കുകയാണ്. ഇതിന് വഴിയൊരുക്കിയത് മാമന്നനിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലു എന്ന കഥാപാത്രവും.'മാമന്നൻ' ഓ.ടി.ടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിൽ ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങായത്.
ചിത്രത്തിൽ അഭിനയിച്ച മറ്റ് താരങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചത് ഫഹദാണ് എന്ന പ്രേക്ഷകരുടെ വിലയിരുത്തലും നിരീക്ഷണവുമാണ് ഇതിന് കാരണം. ഈ അഭിപ്രായത്തിൽ മുന്നിൽ നിൽക്കുന്നത് തമിഴ് പ്രേക്ഷകരാണ് എന്നതാണ് ഇതിലെ ഹൈലൈറ്റ്. മീമുകളായും സിനിമയുടെ രംഗങ്ങളുടെ സ്ക്രീൻഷോട്ടുകളായുമെല്ലാം പ്രേക്ഷകർ മാമന്നനിലെ ഫഹദിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ്. മാമന്നനിൽ മേലാളർ, കീഴാളർ എന്ന രീതിയിൽ ജാതിചിന്ത വെച്ചുപുലർത്തുന്നയാളാണ് രത്നവേലു എന്ന ഫഹദ് ഫാസിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രം. തന്റെ അച്ഛൻ നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾ കണ്ടുപഠിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ ആളാണ് രത്നവേലു. സമത്വ സമൂഹം എന്ന വാക്ക് താൻ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ പേരിൽ ഉണ്ടെങ്കിലും അത് മറ്റുള്ളവരോടുള്ള തന്റെ പെരുമാറ്റത്തിൽ കാണിക്കാത്തയാളാണ് രത്നവേലു.
ALSO READ: അലക്ഷ്യമായ ഡ്രൈവിംഗ്; നടൻ സുരാജിനെതിരെ കേസ്, കാറുമായി സ്റ്റേഷനിൽ ഹാജരാകണം
അതിനാൽ തന്നെ സ്വന്തം പാർട്ടിയിലെ താഴ്ന്ന ജാതിക്കാരനായ എം.എൽ.എയെ ഇരുന്ന് സംസാരിക്കാൻപോലും സമ്മതിക്കാറില്ല ഇദ്ദേഹം. ഒരു സാഹചര്യത്തിൽ തന്റെ പിതാവായ മാമന്നനോട് അതിവീരൻ ഇരുന്ന് സംസാരിക്കണമെന്ന് പറയുമ്പോൾ അത് തന്റെ അന്തസ്സിനേറ്റ തിരിച്ചടിയായാണ് രത്നവേലു കണക്കാക്കിയത്. ഈ രീതിയിൽ വളരെ നെഗറ്റീവ് ആയ കഥാപാത്രമായിരുന്നിട്ട് പോലും മാമന്നനിലെ ഫഹദിന്റെ രത്നവേലു എന്ന കഥാപാത്രം ആഘോഷിക്കപ്പെടുകയാണ്. തെന്നിന്ത്യൻ സിനിമയിൽ ഇത്രയും നായകപരിവേഷം ലഭിച്ച ഒരു വില്ലൻ കഥാപാത്രം ഉണ്ടായിട്ടില്ല. തമിഴ്നാട്ടിലെ മിക്ക യിടങ്ങളിലും മാമന്നന്റെ ഫ്ലക്സിനൊപ്പം തന്നെ ഫഹദ് ഫാസിൽ കഥാപാത്രത്തെ പുകഴ്ത്തികൊണ്ടുള്ള ഫ്ലക്സുകളും ഉയർന്ന് കഴിഞ്ഞു. ഫിലിം ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ പ്രകാരം പുഷ്പയ്ക്കും വിക്രമിനും പിന്നാലെ മാമന്നനും ഫഹദ് ഫാസിലിന്റെ പാൻ ഇന്ത്യൻ താരപദവി ഊട്ടിയുറപ്പിക്കും എന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...