Jawan: ആവേശം വാരി വിതറാൻ കിം​ഗ് ഖാൻ; 'ജവാനി'ലെ ആദ്യ ​ഗാനം ഇന്ന് എത്തും

Sound of Jawan song out today: നയൻതാര, ദീപിക പദുക്കോൺ, വിജയ് സേതുപതി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 10:10 AM IST
  • ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
  • ജവാനിലെ ആദ്യ ​ഗാനം ഇന്ന് ഉച്ചയ്ക്ക് 12.50ന് പുറത്തിറങ്ങും.
  • 2023 സെപ്റ്റംബർ 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Jawan: ആവേശം വാരി വിതറാൻ കിം​ഗ് ഖാൻ; 'ജവാനി'ലെ ആദ്യ ​ഗാനം ഇന്ന് എത്തും

ഷാറൂഖ് ഖാന്റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളുമായി പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങുന്ന ചിത്രത്തിവുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ജവാനിലെ ആദ്യ ​ഗാനം ഇന്ന് ഉച്ചയ്ക്ക് 12.50ന് പുറത്തിറങ്ങും. ഹിന്ദിയിൽ 'സിന്ദാ ബന്ദ', തമിഴിൽ 'വന്ത ഇടം', തെലുങ്കിൽ 'ധൂമ്മേ ധൂലിപേല' എന്നീ പേരുകളിലാണ് ​ഗാനം എത്തുക. ആക്ഷൻ പായ്ക്ക്ഡ് ​ഗാനമാകും ഇതെന്നാണ് സൂചന. സൗണ്ട് ഓഫ് ജവാൻ എന്ന പേരിലാണ് അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ഈ മാസം ആദ്യം ജവാന്റെ പ്രിവ്യൂ പുറത്തിറങ്ങിയിരുന്നു. കിടിലൻ രം​ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രിവ്യൂ ആരാധകർ ഏറ്റെടുത്തിരുന്നു. ഷാറൂഖ് ഖാന്റെ വേറിട്ട ലുക്ക് തന്നെയായിരുന്നു സവിശേഷത. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan (@iamsrk)

 

ALSO READ: സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ജവാൻ സംവിധാനം ചെയ്യുന്നത് ആറ്റ്‌ലി ആണ്. ഗൗരി ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഗൗരവ് വർമ്മയാണ്. നയൻതാര, ദീപിക പദുക്കോൺ, വിജയ് സേതുപതി തുടങ്ങി വമ്പൻ താരനിരയാണ് 'ജവാനി'ൽ അണിനിരക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. 2023 സെപ്റ്റംബർ 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News