അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുകയാണ്. ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു. രണ്ട് പേരും തോക്ക് ചൂണ്ടി നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. പക്ക മാസ് ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. ഫസ്റ്റ് ലുക്ക് തന്നെ കിടിലൻ ആണെന്നാണ് പോസ്റ്ററുകൾ പുറത്ത് വന്നതിന് പിന്നാലെയുള്ള കമന്റുകൾ.
അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വരത്തൻ എന്ന ചിത്രത്തിന് ശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം ആദ്യമായാണ് കുഞ്ചാക്കോ ബോബനും അൽ നീരദും ഒന്നിക്കുന്നത്. ടേക്ക് ഓഫ് ആണ് ചാക്കോച്ചനും ഫഹദും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം. ഇരുവരുടെയും പോസ്റ്ററുകൾ എത്തിയതോടെ പ്രേക്ഷകർ ആവേശത്തിലാണ്. വൈകാതെ ഒരു സ്റ്റൈലിഷ് മാസ് ആക്ഷൻ ചിത്രം കാണാൻ സാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
Kanakarajyam: മുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്നു; 'കനകരാജ്യം' ജൂലായ് 5ന്
ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'കനകരാജ്യ'ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുന്ന പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലായ് 5ന് തീയേറ്റർ റിലീസിനെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ.
ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്‍ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.