Empuraan First Look | മാരക സാധനം ലോഡിങ്ങ്, എമ്പുരാൻറെ ഫസ്റ്റ് ലുക്ക് ശനിയാഴ്ച

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 05:19 PM IST
  • തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും
  • 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് നിലവിലെ സൂചന
  • 2022 ഓഗസ്റ്റിലായിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം
Empuraan First Look | മാരക സാധനം ലോഡിങ്ങ്, എമ്പുരാൻറെ ഫസ്റ്റ് ലുക്ക് ശനിയാഴ്ച

അങ്ങനെ  പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടി എമ്പുരാൻറെ ഫസ്റ്റ് ലുക്ക് അറിയിപ്പെത്തി. മോഹൻലാൽ, പൃഥിരാജ് എന്നിവർ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് അറയിച്ചത്. മെഷിൻ ഗണ്ണു ഹെലി കോപ്റ്ററും മരുഭൂമിയിലെന്ന പോൽ പുകച്ചുരുളും നിറഞ്ഞ അന്തരീഷമാണ് ചിത്രത്തിൽ. ഇതിനോടകം നിരവധി പേരാണ് പോസ്റ്റർ റീ ട്വീറ്റ് ചെയ്തത്. ശനിയാഴ്ച 5 മണിക്ക് ഫസ്റ്റ് ലുക്കെത്തും എന്നാണ് താരങ്ങളുടെ സാമൂഹ്യ മാധ്യമ പോസ്റ്റ്. എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി നേരത്തെ പൃഥിരാജ് വ്യക്തമാക്കിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് നിലവിലെ സൂചന. 2022 ഓഗസ്റ്റിലായിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം . ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല മറിച്ച് പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നാൻ് മോഹന്‍ലാല്‍ എമ്പുരാനെ പറ്റി പറഞ്ഞത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും ലൂസിഫറിൻറെ രണ്ടാം ഭാ​ഗമായ എമ്പുരാനിലുണ്ടാവും.

 

ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കും. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News