Empuraan Movie : എമ്പുരാനായി പ്രതീക്ഷയോടെ പ്രേക്ഷകർ; ഇതുവരെയുള്ള അപ്ഡേറ്റുകൾ അറിയാം

EMpuraan Movie Updates :  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഷൂട്ടിങ് ആഗസ്റ്റ് 23 ന് ആരംഭിക്കും.   

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 06:08 PM IST
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഷൂട്ടിങ് ആഗസ്റ്റ് 23 ന് ആരംഭിക്കും.
  • ആഫ്രിക്ക, അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് ചിത്രം ഷൂട്ട് ചെയ്യുക.
  • ആകെ 250 ദിവസത്തെ ഷൂട്ടിങാണ് ചിത്രത്തിനായി ചാർട്ട് ചെയ്തിരിക്കുന്നത്.
  • ഏകദേശം 120 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ്.
Empuraan Movie : എമ്പുരാനായി പ്രതീക്ഷയോടെ പ്രേക്ഷകർ; ഇതുവരെയുള്ള അപ്ഡേറ്റുകൾ അറിയാം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്  എമ്പുരാൻ. വമ്പൻ ഹിറ്റായി മാറിയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്  എമ്പുരാൻ. എമ്പുരാന്റെ ഇതുവരെ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ എന്തൊക്കെയെന്ന് അറിയാം. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഷൂട്ടിങ് ആഗസ്റ്റ് 23 ന് ആരംഭിക്കും. ആഫ്രിക്ക, അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് ചിത്രം ഷൂട്ട് ചെയ്യുക. ആകെ 250 ദിവസത്തെ ഷൂട്ടിങാണ് ചിത്രത്തിനായി ചാർട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 120 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും. ഉത്തരേന്ത്യയിലും ചിത്രത്തിൻറെ ചിത്രീകരണം ഉണ്ട്.

ഒരു തെന്നിന്ത്യൻ ചിത്രത്തിന് വേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ട് ആയിരിക്കും എമ്പുരാനായി നടത്തിയത്. കാരണം അത്രയേറെ വീഡിയോകളും ഫോട്ടോകളും പരീക്ഷിച്ച ശേഷമാണ് ടീം ലൊക്കേഷൻ ഉറപ്പിച്ചത്. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. പൃഥ്വിരാജിനൊപ്പം ഛായാഗ്രഹകൻ സുജിത് വാസുദേവ്, കലാസംവിധായകൻ മോഹൻദാസ്, അസോസിയേറ്റ് ഡയറക്റ്റർ ബാവ തുടങ്ങിയവരാണ് ഉത്തരേന്ത്യയിൽ ലൊക്കേഷൻ ഹണ്ട് നടത്തിയത്.

ALSO READ: Bigg Boss Malayalam Season 5 : ബിഗ് ബോസിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ലെച്ചു

മുരളി ​ഗോപിയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ അതേ മാസ്സ് എൻറർടെയിനിങ്ങ് എമ്പുരാനിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എമ്പുരാനിൽ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അത് എമ്പുരാൻ ഇറങ്ങുമ്പോൾ കണാമല്ലോയെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. എമ്പുരാനായി പ്രതീക്ഷയോടെ പ്രേക്ഷകർ; ഇതുവരെയുള്ള അപ്പ്‌ഡേറ്റുകൾ അറിയാം 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News