Salute | ദുൽഖർ സൽമാന്റെ സല്യൂട്ട് തിയറ്ററിൽ തന്നെ; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

 ദുൽഖർ പൊലീസ് വേഷത്തിൽ എത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 07:48 PM IST
  • ചിത്രം 2022 ജനുവരി 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
  • മലയാള സിനിമ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് വീണ്ടും എത്തിച്ച കുറുപ്പിന് ശേഷം അടുത്ത ദുൽഖർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
  • ദുൽഖർ പൊലീസ് വേഷത്തിൽ എത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Salute | ദുൽഖർ സൽമാന്റെ സല്യൂട്ട് തിയറ്ററിൽ തന്നെ; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി : ദുൽഖർ സൽമാൻ (Dulquer Salman) നായകനാകുന്ന റോഷൻ ആൻഡ്രൂസ് (Roshhan Andrrews) ചിത്രം സല്യൂട്ടിന്റെ (Salute) റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2022 ജനുവരി 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. 

മലയാള സിനിമ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് വീണ്ടും എത്തിച്ച കുറുപ്പിന്  ശേഷം അടുത്ത ദുൽഖർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ദുൽഖർ പൊലീസ് വേഷത്തിൽ എത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ALSO READ : DQ33 ഹെയ് സിനാമിക തന്നെ.. ദുൽഖർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

"അരവിന്ദ് കരുണാകരൻ മിഷനിലാണ്!! സല്യൂട്ട് 2022 ജനുവരി 14ന് തിയറ്ററുകളിൽ റിലീസാകുന്നു" ദുൽഖർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ALSO READ : Movie Updates| ആ വൈറൽ പാട്ടിന് പിന്നാലെ ഗംഭീര ട്രെയിലറും, സ്റ്റേഷൻ-5

അരവിന്ദ കരുണാകരൻ എന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ദുൽഖർ ഇതിൽ കൈകാര്യം ചെയ്യുന്നത്. ഒരു മുഴുനീളൻ പൊലീസ് ഓഫീസർ വേഷത്തിൽ ദുൽഖർ ആദ്യമായിട്ടാണ് എത്തുന്നത്. ഇതിന് മുമ്പ് ലാൽ ജോസ് ചിത്രം വിക്രമാദിത്യൻ ചിത്രത്തിൽ ഐപിഎസ് നേടി അവസാനമെത്തുന്ന ഒരു പൊലീസ് കഥപാത്രമായിരുന്നു ദൽഖർ അവതരിപ്പിച്ചിരുന്നത്. 

ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി സല്യൂട്ടിനുണ്ട്. പ്രശസ്‌ത യുവതാരം സാനിയ ഇയ്യപ്പനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ALSO READ : മായനദിക്ക് ശേഷം ആഷിഖും ടൊവിനോയും; ഉണ്ണി ആറിന്റെ തിരക്കഥയില്‍ 'നാരദന്‍'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. ദുൽഖറിന്റെ തന്റെ പ്രൊഡക്ഷൻ ബ്രാൻഡായ വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്നതും പ്രത്യേകതയുണ്ട്. ദുൽഖറിനെയും ഡയാന പെന്റിയെയും സാനിയ ഇയ്യപ്പനെയും കൂടാതെ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News