Kurup Movie Box Office Collection : കുറുപ്പ് 50 കോടി ക്ലബിൽ, നേട്ടം വെറും 5 ദിവസങ്ങൾ കൊണ്ട്

Kurup 50 കോടി ക്ലബിൽ ഇടം നേടിയ വിവരം ദുൽഖർ സൽമാൻ തന്നെയാണ് അറയിച്ചത്. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട്  സോഷ്യൽ മീഡിയയിൽ താരം പോസ്റ്റിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 04:30 PM IST
  • വേൾഡ് വൈഡ് കളക്ഷനിൽ 50 കോടി ക്ലബിൽ ഇടം നേടുന്ന 11-ാമത്തെ മലയാളം ചിത്രമായി മാറിയിരിക്കുകയാണ് കുറുപ്പ്.
  • തിയറ്ററിൽ റിലീസായി 5 ദിവസം കൊണ്ടാണ് ദുൽഖർ ചിത്രം 50 കോടി ക്ലബിൽ ഇടം പിടിക്കുന്നത്.
  • ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയ വിവരം ദുൽഖർ സൽമാൻ തന്നെയാണ് അറയിച്ചത്.
  • എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരം പോസ്റ്റിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Kurup Movie Box Office Collection : കുറുപ്പ് 50 കോടി ക്ലബിൽ, നേട്ടം വെറും 5 ദിവസങ്ങൾ കൊണ്ട്

Kochi : പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ (Sukumara Kurup) കഥ പറയുന്ന ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം കുറുപ്പ് (Kurup Movie) 50 കോടി ക്ലബിൽ ഇടം നേടി. വേൾഡ് വൈഡ് കളക്ഷനിൽ 50 കോടി ക്ലബിൽ ഇടം നേടുന്ന 11-ാമത്തെ മലയാളം  ചിത്രമായി മാറിയിരിക്കുകയാണ് കുറുപ്പ്. തിയറ്ററിൽ റിലീസായി 5 ദിവസം കൊണ്ടാണ് ദുൽഖർ ചിത്രം 50 കോടി ക്ലബിൽ ഇടം പിടിക്കുന്നത്.

ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയ വിവരം ദുൽഖർ സൽമാൻ തന്നെയാണ് അറയിച്ചത്. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട്  സോഷ്യൽ മീഡിയയിൽ താരം പോസ്റ്റിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ALSO READ : Kurup Movie : തമിഴ്നാട്ടിൽ കുറുപ്പിന് വൻ ഡിമാൻഡ്, രജിനി ചിത്രം ഒഴിവാക്കി കുറുപ്പ് പ്രദർശിപ്പിച്ചു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ദുൽഖറിന്റെ കരിയറിലെ ആദ്യ ചിത്രമായ സക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകൻ. 12-ാം തിയതി 505 തിയറ്ററുകളിലായ വേൾഡ് വൈഡ് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 6 കോടി സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ലഭിച്ച സ്വീകാര്യതയിൽ ചിത്രത്തിന്റെ പ്രദർശനം 550 സ്ക്രീനുകളിലേക്കായി ഉയർത്തി.

ALSO READ : Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്

കേരളത്തിന് പുറത്ത് ഇന്ത്യയിൽ തമിഴ്നാട്ടിലും തെലുഗു സംസ്ഥാനങ്ങളായി തെലങ്കാനയിലും ആന്ധ്രപ്രദേശിലും വൻ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കൂടാതെ യൂഎഇയിൽ ഏറ്റവും ഗ്രോസ് കളക്ഷൻ ലഭിക്കുന്ന ചിത്രമെന്ന് റിക്കോർഡും കുറുപ്പിന് ലഭ്യമായി.

കേരള പൊലീസും ഇന്റർപോളും പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ച സുകുമാര കുറുപ്പിനെ ആസ്പദമാക്കിയാണ് ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് എഴുതിയ തിരക്കഥയ്ക്ക് സംഭാഷണം നൽകിയത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.

ALSO READ : Sukumara Kurup : ഈ ആഢംബര വീടിന്റെ പണി പൂർത്തീകരിക്കാൻ വേണ്ടിയാണ് കുറുപ്പ് ചാക്കോയെ ചുട്ടുകൊന്നത്

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News