Talk Show: വിശേഷങ്ങള്‍ പങ്കുവച്ച് ദുല്‍ഖറും വിജയ്‌ ദേവരകൊണ്ടയും; വൈറലായി ടോക്ക് ഷോ

Dulqer Salmaan And Vijay Devarakonda: ദുല്‍ഖര്‍ സല്‍മാന്‍ തന്റെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ്‌ ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്. വിജയ്‌ ദേവരകൊണ്ടയുടെ രസകരമായ ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ മറുചോദ്യങ്ങളും മറുപടികളും നല്‍കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 11:26 AM IST
  • മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്
  • മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് ഖുഷി നിർമിക്കുന്നത്
Talk Show: വിശേഷങ്ങള്‍ പങ്കുവച്ച് ദുല്‍ഖറും വിജയ്‌ ദേവരകൊണ്ടയും; വൈറലായി ടോക്ക് ഷോ

തെലുങ്ക് താരം വിജയ്‌ ദേവരകൊണ്ടയും മലയാളി താരം ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള ടോക്ക് ഷോ വൈറലാകുന്നു. ടോക്ക് ഷോയിൽ താരങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ്‌ ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്. വിജയ്‌ ദേവരകൊണ്ടയുടെ രസകരമായ ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ മറുചോദ്യങ്ങളും മറുപടികളും നല്‍കുന്നുണ്ട്.

താന്‍ ഒരു ലവ് സ്റ്റോറിക്ക് ശേഷം ചെയ്യുന്ന ആക്ഷൻ പടമല്ലേ കിങ്ങ് ഓഫ് കൊത്തയെന്ന വിജയ്‌ ദേവരകൊണ്ടയുടെ ചോദ്യത്തിന് അതെ... അതുപോലെ താന്‍ ഒരു ആക്ഷൻ പടത്തിന് ശേഷം ചെയ്യുന്ന ലവ് സ്റ്റോറിയല്ലേ ഖുഷി? എന്നാണ് ദുൽഖർ സൽമാൻ ചോദിക്കുന്നത്. ഇതിന് രസകരമായ മറുപടിയാണ് വിജയ് ദേവരകൊണ്ട നൽകുന്നത്. അതെയതെ. എന്തായാലും എന്‍റെ ആക്ഷൻ പടത്തെക്കാള്‍ നന്നാവട്ടെ തന്‍റെ ആക്ഷന്‍ പടമെന്നാണ് വിജയ് ദേവരകൊണ്ട മറുപടി നൽകിയത്.

മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് ഖുഷി നിർമിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി' എന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം സെപ്തംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ.

സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News