ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണന്‍ പ്രോഗ്രാമിൽ നിന്നും പുറത്തായി. കഴിഞ്ഞ സീസണിലെ (സീസൺ 4)ലെ മത്സരാരത്ഥിയായിരുന്ന റോബിൻ ഇത്തവണ അതിഥിയായാണ് ഷോയിൽ എത്തിയത്. ഒപ്പം മുന്നേ മത്സരാർത്ഥിയായിരുന്ന രജിത്ത് കുമാറും ഉണ്ടായിരുന്നു. ഷോയിൽ എത്തി അധിക ദിവസം ആയിട്ടില്ല. ഇപ്പോഴിതാ പുറത്തു പോയി എന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് ഇപ്പോൾ പുറത്താക്കൽ നടപടി ഉണ്ടായിരിക്കുന്നത്.
ഇത്തവണത്തെ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടയിൽ അഖില്‍ മാരാരും ജുനൈസും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍. അഖിലിനെയും ജുനൈസിനെയും പ്രശ്നം ഉണ്ടാക്കിയതിന്റെ പേരിൽ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു.
രണ്ടു പേരുടേയും ഭാഗം കേട്ടതിനു ശേഷം അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. എന്നാൽ പ്രശ്നം ഈ രീതിയിൽ പരിഹരിക്കപ്പെട്ടു എന്നറിഞ്ഞ റോബിൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുന്‍പാണ് ചലഞ്ചേഴ്സ് ആയി റോബിനും രജിത്ത് കുമാറും ഹൗസിലേക്ക് എത്തിയത്. ഇത്രദിവസം ശാന്തനായി കഴിഞ്ഞ റോബിന്‍ പൊടുന്നനെയാണ് സീസണ്‍ 5 ലെ മത്സരാർത്ഥികളെ അമ്പരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്.
"പോകുന്നെങ്കില്‍ ഞാനും മാരാരും ഒന്നിച്ച് പോകും. ഇല്ലെങ്കില്‍ ഒരുത്തനും ഇവിടെ പോകില്ല. എല്ലാം ഇവിടെ കുളമാക്കും. ഒരു ടാസ്കും ഇവിടെ നടത്തില്ല. ഞാന്‍ സമ്മതിക്കില്ല", റോബിന്‍ അലറി വിളിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ കണ്‍ഫറെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. എന്തായിരുന്നു റോബിന്‍റെ പ്രശ്നം എന്നാണ് ബിഗ് ബോസ് ആദ്യ ചോദിച്ചത്. ഇതിന് മറുപടിയായി തന്റെ കൺമുന്നിൽ കുറച്ചു കാര്യങ്ങള് നടന്നു എന്നും പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു. അതെനിക്ക് പറയണം എന്നു തോന്നി. തെറ്റാണോ ബിഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്. ഞാനിവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാന്‍ പോവാനല്ലേ വന്നത്? അപ്പോള്‍ ഇങ്ങനെ ഒരു സംഭവം എന്‍റെ കണ്‍മുന്നില്‍ നടക്കുമ്പോള്‍ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല", എന്നെല്ലാം റൂമില് നിന്നും ബിഗ് ബോസിന് നേരെ അലറി വിളിച്ചു കൊണ്ട് റോബിന് പറഞ്ഞു,
എന്നാൽ റോബിന്റെ സംസാര ശൈലി ബിഗ് ബോസിന് പിടിച്ചില്ല. ഇങ്ങനെയാണോ പറയുന്ന രീതി എന്നായിരുന്നു ബിഗ് ബോസിന്‍റെ അടുത്ത ചോദ്യം. പിന്നാലെ ക്ഷമ പറഞ്ഞ റോബിനോട് അതു കൊണ്ട് ഇത്രയും പറഞ്ഞത് എല്ലാം തീരുമോ എന്ന് ബിഗ് ബോസ് ചോദിച്ചു. ഇത് 24 മണിക്കൂറും ലൈവ് പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാമിലി ഷോ ആണെന്നും. നിങ്ങൾ ഈ കാണിച്ചതിന്റെ ഉദ്ദേശം എന്താണെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു. കൂടാതെ താങ്കൾ(റോബിൻ) വരുന്നെന്ന് പറഞ്ഞപ്പോൾ തൊട്ട് എല്ലാവരും അതായത് പ്രേക്ഷകർ ഏറെ സന്തോഷിച്ചുവെന്നും ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതി ഉള്‍പ്പെടെ നിങ്ങള്‍ ഇന്ന് ചെയ്ത മോശം പ്രവര്‍ത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് എന്നും ബിഗ് ബോസ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...