NEET-UG Paper Leak Case: നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ പിടിയിൽ

ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കമുള്ളവരും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 10:45 PM IST
  • കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.
  • ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിലെ ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേൽ അറസ്റ്റിലായിരുന്നു.
NEET-UG Paper Leak Case: നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ പിടിയിൽ

റാഞ്ചി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് മുഖ്യസൂത്രധാരനായ അമന്‍ സിങ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിലെ ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേൽ അറസ്റ്റിലായിരുന്നു. പരീക്ഷയില്‍ കൃത്രിമം നടത്താനായി ഇയാൾ 27 വിദ്യാര്‍ഥികളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ.

കൂടാതെ ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കമുള്ളവരും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്കൂളിൽ നിന്നായിരുന്നു ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പലിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയുമടക്കം സി ബി ഐ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജാറത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.  

ജൂൺ 23-നാണ് സിബിഐ സംഭവത്തിൽ കേസെടുത്തത്. 27-നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഹരിയാണ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ. കേസെടുത്തത്. മേയ് അഞ്ചിന് നടത്തിയ പരീക്ഷയിലാണ് വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News