കൊച്ചി : സൗബിൻ ഷാഹിറിന്റെ പുതിയ ചിത്രം ജിന്നിന്റെ റിലീസ് മാറ്റി വെച്ചു. ചില അപ്രതീക്ഷിത സാഹചര്യങ്ങളും, സാങ്കേതിക പ്രശ്‍നങ്ങളും മൂലമാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുന്നതെന്ന് ചിത്രത്തിൻറെ സംവിധായകൻ കൂടിയായ നടൻ സിദ്ധാർഥ് ഭരതൻ അറിയിച്ചു. കൂടാതെ ചിത്രത്തിൻറെ പുതിയ റിലീസ് തീയതി ഉടൻ അറിയിക്കുമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ചിത്രത്തിലെ ഒരു ഗാനവും സിദ്ധാർഥ് പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ ഏതോ വാതിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് സിദ്ധാർഥ് പുറത്തുവിട്ടത്. കെഎസ് ഹരിശങ്കറും, പ്രീതി പിള്ളയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലി വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ് . ശബ്ത മിശ്രണം ചെയ്തിരിക്കുന്നത് വിവേക് തോമസാണ്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷത്തിലാണ് സൗബിൻ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജിന്നും.
സുധീര്‍ വികെ, മനു വലിയ വീട്ടില്‍ എന്നിവർ ചേർന്ന് സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിനെ കൂടാതെ ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജിലു ജോസഫ്, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. ചിത്രത്തിൻറെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ദീപു ജോസഫും, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യിലുമാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അന്‍വര്‍ അലിയുമാണ്.
ALSO READ: Djinn Teaser: വേറിട്ട വേഷത്തിൽ സൗബിൻ; ജിന്നിന്റെ ടീസറെത്തി
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന്‍ .സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരുമാണ്. 2015ൽ കാർ അപകടത്തെ തുടർന്ന് ചികിത്സലായിരുന്നു സിദ്ധാർഥ്, ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഒരുക്കിയ ആദ്യ ചിത്രമാണ് ജിന്ന്. ജിന്ന് സിനിമയക്ക് പുറമെ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരവും തിയറ്ററിൽ റിലീസിനായി ഒരുങ്ങുകയാണ്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക എന്നിവയാണ് സിദ്ധർഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
അതെ സമയം സൗബിന്റെ ഇല വീഴാ പൂഞ്ചിറ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജൂലൈ 15 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇല വീഴാ പൂഞ്ചിറയിലെ വയർലെസ്സ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരൻറെ വേഷത്തിലാണ് സൗബിന്‍ ഷാഹിർ എത്തിയിരിക്കുന്നത്. ക്രൈം - ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രത്തിന് ജി.നിധീഷ് ആണ് കഥ എഴുതിയത്. മനേഷ് മാധൻ ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ കിരൺ ദാസ് ആണ്. അനിൽ ജോൺസൺ ആണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത്. അജയൻ അഡാട്ടാണ് ചിത്രത്തിൻറെ സൗണ്ട് ഡിസൈന്‍. മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDR-ൽ പുറത്തിറങ്ങിയ ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ഉണ്ട്. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക് പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...