Malaikottai Vaaliban: വാലിബനിലെ ലാലേട്ടന്റെ ഇൻട്രോ സീനിൽ തിയേറ്റർ കുലുങ്ങും; വൈറലായി ടിനു പാപ്പച്ചന്റെ വാക്കുകൾ

Tinu Pappachan about Malaikottai Vaaliban: ആദ്യ ദിനം തിയേറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്ന് ടിനു പാപ്പച്ചൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 06:01 PM IST
  • പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
  • ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് സവിശേഷത.
  • ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്.
Malaikottai Vaaliban: വാലിബനിലെ ലാലേട്ടന്റെ ഇൻട്രോ സീനിൽ തിയേറ്റർ കുലുങ്ങും; വൈറലായി ടിനു പാപ്പച്ചന്റെ വാക്കുകൾ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ ടിനു പാപ്പച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്.

മലൈക്കോട്ടൈ വാലിബനിലെ ലാലേട്ടന്റെ ഇൻട്രോ സീനിൽ തിയേറ്റർ കുലുങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ തനിക്ക് അനുവാദമില്ല എന്നും ഈ ചിത്രം ആദ്യ ദിനം തിയേറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ നായകരാക്കി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിലാണ് സംവിധായകൻ മനസ്സ് തുറന്നത്.

ALSO READ: മിഷൻ പാതിവഴിയിൽ അവസാനിച്ചോ? ആരാധകർക്കായി ടോം ക്രൂസ് വക ഒന്നൊന്നര വിരുന്ന് | Review

മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചാവേറിൽ അഭിനയിക്കുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ,  പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മക്ഗുഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News