LGM Movie : ധോണി നിർമിക്കുന്ന തമിഴ് ചിത്രം; എൽജിഎം സിനിമയുടെ ഓഡിയോ, ട്രെയിലർ ലോഞ്ച് ചെന്നൈയിൽ നടന്നു

LGM Movie Updates : എം എസ് ധോണി ആദ്യമായി നിർമിക്കുന്ന ചിത്രമാണ് എൽ ജി എം

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 03:57 PM IST
  • ട്രെയിലർ, ഓഡിയോ ലോഞ്ച് ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണ് നിർവഹിച്ചത്.
  • രമേശ് തമിഴ്മണി ചിത്രം സംവിധാനം ചെയ്യുന്നത്
  • ഫൺ ഫാമിലി എന്റർടെയ്നർ ചിത്രത്തിൽ ഹരീഷ് കല്യാൺ, ഇവാന, നാദിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
  • ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും സംവിധായകൻ രമേശ് തമിഴ്മണി തന്നൊണ്.
LGM Movie : ധോണി നിർമിക്കുന്ന തമിഴ് ചിത്രം; എൽജിഎം സിനിമയുടെ ഓഡിയോ, ട്രെയിലർ ലോഞ്ച് ചെന്നൈയിൽ നടന്നു

ധോണി എന്റർടൈൻമെന്റസിന്റെ ബാനറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ എം എസ് ധോണിയും ഭാര്യ സാക്ഷി സിങ് ധോണി നിർമിക്കുന്ന ചിത്രം എൽ ജി എം ഓഡിയോ, ട്രെയിലർ ലോഞ്ച് ചെന്നൈ ലീല പാലസിൽ നടന്നു. ധോണി എന്റർടൈന്മെന്റ്സിന്റെ ആദ്യ നിർമാണ സംരംഭത്തിന്റെ ട്രെയിലർ, ഓഡിയോ ലോഞ്ച് ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണ് നിർവഹിച്ചത്. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന ഫൺ ഫാമിലി എന്റർടെയ്നർ ചിത്രത്തിൽ ഹരീഷ് കല്യാൺ, ഇവാന, നാദിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും സംവിധായകൻ രമേശ് തമിഴ്മണി തന്നൊണ്. 

"ഞാൻ സിനിമ കണ്ടു. ഒരു ക്ലീൻ എന്റർടെയിനറാണ് ചിത്രം. എന്റെ മകളുമൊത്ത് എനിക്ക് കാണാം. ഒരുപാട് ചോദ്യങ്ങൾ അവൾ ചോദിക്കുമെങ്കിലും എനിക്ക് അവളുമൊത്ത് കാണാം. അഭിനേതാക്കൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ടീമിൽ നിന്നാണ് ശക്തി വരുന്നത്. ഈ ചിത്രം അവർ കൈകാര്യം ചെയ്തത് കണ്ടിട്ട് അഭിമാനം തോന്നുന്നു" ട്രെയിലർ ലോഞ്ചിനിടെ ധോണി പറഞ്ഞു.

ALSO READ : Janaki Jaane Ott: നവ്യാ നായരുടെ ജാനകി ജാനേ ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

"സിനിമ എടുക്കണമെന്ന് സാക്ഷി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് വീട് ഉണ്ടാക്കുന്നതുപോലെയല്ല സിനിമ ചെയ്യുന്നത്. ആദ്യം ഒരു തീരുമാനത്തിൽ എത്തി കഴിഞ്ഞാൽ പിന്നീട് അത് മാറ്റാൻ കഴിയില്ല. ഒരു തീരുമാനം എടുത്ത്‌ മുന്നോട്ട് പോകണം. ബാക്കി എല്ലാം മറന്നുകൊണ്ട് തന്നെ മുന്നോട്ട് പോകണം. അങ്ങനെ മുന്നോട്ട് പോയതുകൊണ്ട് തന്നെയാണ് ഇത്രയും വേഗം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർക്കുവാൻ കഴിഞ്ഞത്. ഞാൻ ആകെ പറഞ്ഞ കാര്യം നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്നാണ്. കാസ്റ്റിനും ക്രുവിനും നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആവശ്യം. ഞാൻ വിധിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. എന്റെ ടെസ്റ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലാണ്. എന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ ഞാൻ നേടിയത് ചെന്നൈയിലാണ്. ചെന്നൈയിൽ സംഭവിച്ചതിൽ എനിക്ക് അഭിമാനിക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ആരാധകർക്ക് സ്നേഹവും വാത്സല്യവും ഉണ്ട്. ഉയർച്ച താഴ്ചകളിലൂടെ ഈ വർഷം ഞങ്ങൾ തിരിച്ചെത്തിയ വഴി ശ്രദ്ധേയമാണ്. അതേ സമയം, CSK എവിടെ പോയാലും ഞങ്ങൾക്ക് ഒരുപാട് സ്നേഹം ലഭിക്കുകയും ചെയ്യുന്നുണ്ട്" ധോണി പറഞ്ഞു.

സിനിമ ഉടൻ തിയറ്ററുകളിൽ എത്തും. മൂന്ന് പേർ തമ്മിലുള്ള ഒരു സമവാക്യമാണ്, കൂടുതലും. അമ്മായിയമ്മയും മരുമകളും നടുവിലുള്ള മകൻ എങ്ങനെ ഇരുവർക്കും ഇടയിലായി. . തീയറ്ററുകളിൽ ഇത് കണ്ട് നല്ല ആസ്വാദനം സമ്മാനിക്കുമെന്ന് തീർച്ചയെന്ന് ധോണി കൂട്ടിച്ചേർത്തു. 

"ഞങ്ങൾ ഈ ചിത്രം തമിഴിൽ നിർമ്മിക്കാൻ തിരഞ്ഞെടുത്തത് ധോണി  കാരണമാണ്. ഇത് ഞങ്ങളുടെ ആദ്യ സിനിമയായതിനാൽ തമിഴിൽ ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. ഈ സിനിമയ്ക്ക് മാത്രമല്ല, ബാക്കിയുള്ള പ്രോജക്ടുകൾക്കും ഞങ്ങൾക്ക് ഇതുപോലൊരു തുടക്കം ആവശ്യമാണ്. അങ്ങനെയുള്ള  തുടക്കം ലഭിക്കാൻ ഏറ്റവും നല്ല സ്ഥലമാണ് ചെന്നൈ." ചിത്രത്തിന്റെ സഹനിർമാതാവായ സാക്ഷി പറഞ്ഞു.

"ഈ പ്രോജക്റ്റിൽ ജോലി ചെയ്യുമ്പോൾ സമ്മർദ്ദമോ ടെൻഷനോ ഇല്ലായിരുന്നു. ഈ ചിത്രത്തിന്റെ ആശയം സാക്ഷി മാഡത്തിൽ നിന്നാണ് വന്നത്, ഞങ്ങൾ ഇത് എങ്ങനെ നിർമ്മിക്കും എന്നതിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് ചർച്ചകൾ നടത്തിയിരുന്നു. LGM ഒരു ഫൺ ചിത്രമാണ്. ടീമിന് നന്ദി, അത് ഈ സിനിമ ചെയ്യാൻ വളരെ എളുപ്പമായിരുന്നു. ലോകത്തുള്ള എല്ലാവരും നേരിടുന്ന പ്രശ്നമാണ് ഞങ്ങളുടെ കഥ. എല്ലാവരും ഇത് അനുഭവിച്ചിട്ടുണ്ടാകും. സാക്ഷി മാഡം ഓരോ ഷോട്ടും നോക്കും. മൂന്ന് നാല് വട്ടം തിരക്കഥ ഞങ്ങൾ മാറ്റി എഴുതിയിരുന്നു. ധോണി സാർ ഒരിക്കലും സെറ്റിൽ വന്നിട്ടില്ല, പക്ഷേ അദ്ദേഹം നിർദ്ദേശങ്ങൾ നൽകി. റിസൾട്ട് എന്തുമാകട്ടെ വിഷമിക്കേണ്ട, എന്നാൽ നിങ്ങൾ പിന്തുടരുക" ചിത്രത്തിന്റെ സംവിധായകൻ രമേശ് തമിഴ്മണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News