തൃശ്ശൂർ: തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന അഭ്യർഥനയുമായി സംവിധായകൻ ഒമർ ലുലു. സിനിമയിൽ അവസരം ചോദിച്ച് പോയ അനീഷ് ജീ മേനോനെ ചീത്ത വിളിച്ച സംവിധായകന് ഞാനാണെന്ന ടാഗുകൾ കണ്ടു,അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയിൽ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍.
ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്ത് എന്റെ പേര് ഈ വിവാദത്തിൽ വലിച്ചിഴക്കരുതെന്നും ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.അതേസമയം തനിക്കെതിരെ വന്ന ലൈംഗീകാരോപണം വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ അനീഷ് ജി മേനോൻ.
റെഡ്ഡിറ്റിലാണ് മോണോ ആക്ടിങ്ങ് പഠിപ്പിക്കാനെത്തിയ അനീഷ് ജി മേനോൻ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ഒരു പെൺകുട്ടി വ്യക്തമാക്കിയത്. എന്നാല്‍ ആരോപണത്തില്‍ ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. നൂറ് ശതമാനവും ഉറപ്പു പറയാന്‍ സാധിക്കുമെന്നും താരം ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
തൻറെ രാഷ്ട്രീയത്തിനെതിരായി കെട്ടിച്ചമച്ചതായിരുന്നു ആ ലൈംഗീകാരോപണം എന്നും അനീഷ് ജി മേനോൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy