ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ലത്- ഒമര്‍ ലുലു മോൺസ്റ്ററിനെ പറ്റി

 ഹണി റോസും അടിപൊളിയാണെന്നും പോസ്റ്റിലുണ്ട്,വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 12:05 PM IST
  • ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല എൻറർടെയിനാറാണ് ചിത്രം എന്നും പോസ്റ്റിൽ
  • ഹണി റോസും അടിപൊളിയാണെന്നും പോസ്റ്റിലുണ്ട്
  • ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം
ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ലത്- ഒമര്‍ ലുലു മോൺസ്റ്ററിനെ പറ്റി

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം മോൺസ്റ്ററിന് പ്രശംസയുമായി ഒമര്‍ ലുലു. ഫാൻസ് തള്ളി മറിക്കുന്നത് കണ്ടിട്ട് തീയേറ്ററിൽ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല എൻറർടെയിനാറാണ് ചിത്രം എന്ന് ഒമർ ലുലു തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഹണി റോസും അടിപൊളിയാണെന്നും പോസ്റ്റിലുണ്ട്.

ദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ചിത്രം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം മികച്ച സ്ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 

 

Also Read: Monster Movie Review: ചർച്ച ചെയ്യേണ്ട കണ്ടന്റ്; ഉദയ് കൃഷ്ണയുടെ ക്ളീഷേ ട്വിസ്റ്റുകൾ; മോണ്‍സ്റ്റര്‍ നിരാശയോ?

മോഹന്‍ലാലിനെ കൂടാതെ സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്.

ALSO READ: Omar Lulu: 'ഹണിറോസുമായി ചങ്ക്സ് 2 വേണം'; തനിക്ക് വരുന്ന മെസേജുകളെ കുറിച്ച് ഒമർ ലുലു

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News