Omar Lulu: റിയലിസ്റ്റിക് പടങ്ങൾ മലയാള സിനിമയെ നശിപ്പിച്ചു; പുതുമുഖങ്ങളെ വച്ച് ചിത്രമെടുക്കാൻ നിർമാതാക്കൾ തയാറാകണമെന്ന് ഒമർ ലുലു

സൂപ്പർതാരങ്ങളുടെ ഡെയ്റ്റിന് വേണ്ടി ഓടാതെ ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് എല്ലാം നല്ലപോലെ ചെയ്യാൻ കഴിയുന്ന പുതുമുഖങ്ങളെ കണ്ടെത്തി സിനിമകൾ ചെയ്യാൻ നിർമാതാക്കൾ തയാറാകണം എന്നാണ് ഒമർ ലുലുവിന്റെ അഭിപ്രായം. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 03:15 PM IST
  • നിർമാതാക്കൾ മാറി ചിന്തിക്കണമെന്നും പുതിയ താരങ്ങളെ വെച്ച് ചെറിയ ബജറ്റ് ചിത്രങ്ങൾ ഒരുക്കാൻ തായാറകണം.
  • എങ്കിൽ മാത്രമെ സിനിമ വ്യവസായം രക്ഷപ്പെടുകയുള്ളൂവെന്നും ഒമർ ലുലു പറഞ്ഞു.
  • തൊണ്ണൂറുകളിൽ മോഹൻലാൽ ചെയ്തത് പോലെ ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് ഒക്കെ മര്യാദക്ക് ചെയ്യുന്ന ഒരു യുവ നടന്മാർ പോലും മലയാളത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Omar Lulu: റിയലിസ്റ്റിക് പടങ്ങൾ മലയാള സിനിമയെ നശിപ്പിച്ചു; പുതുമുഖങ്ങളെ വച്ച് ചിത്രമെടുക്കാൻ നിർമാതാക്കൾ തയാറാകണമെന്ന് ഒമർ ലുലു

റിയലിസ്റ്റിക് പടങ്ങൾ മലയാള സിനിമയെ നശിപ്പിച്ചുവെന്ന് സംവിധായകൻ ഒമർ ലുലു. നിർമാതാക്കൾ മാറി ചിന്തിക്കണമെന്നും പുതിയ താരങ്ങളെ വെച്ച് ചെറിയ ബജറ്റ് ചിത്രങ്ങൾ ഒരുക്കാൻ തായാറകണം. എങ്കിൽ മാത്രമെ സിനിമ വ്യവസായം രക്ഷപ്പെടുകയുള്ളൂവെന്നും ഒമർ ലുലു പറഞ്ഞു. തൊണ്ണൂറുകളിൽ മോഹൻലാൽ ചെയ്തത് പോലെ ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് ഒക്കെ മര്യാദക്ക് ചെയ്യുന്ന ഒരു യുവ നടന്മാർ പോലും മലയാളത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

സൂപ്പർതാരങ്ങളുടെ ഡെയ്റ്റിന് വേണ്ടി ഓടാതെ ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് എല്ലാം നല്ലപോലെ ചെയ്യാൻ കഴിയുന്ന പുതുമുഖങ്ങളെ കണ്ടെത്തി സിനിമകൾ ചെയ്യാൻ നിർമാതാക്കൾ തയാറാകണം എന്നാണ് ഒമർ ലുലുവിന്റെ അഭിപ്രായം. ഒരു അഡാറ്‍ ലവിനെ കുറിച്ചും ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഒമർ ലുലുവിന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

Also Read: AMMA: അംഗങ്ങളെ നിയന്ത്രിക്കാന്‍ 'അമ്മ', രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടി

ഒമർ ലുലുവിൻറെ ഫേസ്ബുക്ക് പോസ്റ്റ്

"ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു.അന്യഭാഷയിലെ ആൺപ്പിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു,ഡാൻസ് കോമഡി ഫൈറ്റ് റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ലാ പണ്ടത്തെ 90'sലെ ലാലേട്ടനെ പോലെ.

നിർമ്മാതാകൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക.അതും ഫെറ്റ് ഡാൻസ് കോമഡി റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ അങ്ങനത്തെ പിള്ളരേ കണ്ടെത്തുക,പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക മലയാള സിനിമ വളരട്ടെ.

പുതിയ തലമുറ വരട്ടെ മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക നിർമ്മാതാക്കൾ,അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽ നിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ  സെറ്റായി ഇനിയും ഒരുപാട്‌ പുതിയ കുട്ടികൾ വരട്ടെ മലയാള സിനിമ വളരട്ടെ സിനിമാ മേഖലയിൽ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ"

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News