Ramesh Pisharody New Movie: സംവിധാനം രമേഷ് പിഷാരടി; ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

Ramesh Pisharadi directing Movie: നഗര പശ്ചാത്തലത്തിലൂടെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയം രസകരമായ മുഹുർത്തങ്ങളിലൂടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കകയാണ് ഈ ചിത്രത്തിലൂടെ.

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 12:48 PM IST
  • രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നത്.
  • സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.
Ramesh Pisharody New Movie: സംവിധാനം രമേഷ് പിഷാരടി; ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യംവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നത്. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.

നഗര പശ്ചാത്തലത്തിലൂടെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയം രസകരമായ മുഹുർത്തങ്ങളിലൂടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കകയാണ് ഈ ചിത്രത്തിലൂടെ. മെയ് ആദ്യവാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. പി ആർ ഒ വാഴൂർ ജോസ്.

ALSO READ: സാരിയിൽ സ്റ്റണ്ണിംഗ് ലുക്കിൽ അഞ്ജു കുര്യൻ: ചിത്രങ്ങൾ കാണാം

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ലൊസാഞ്ചലസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും അദ്ദേഹത്തിൻ്റെ രണ്ടു പെൺമക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ടെക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ ദ്വീപിൽ പതിക്കുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റും അപകടത്തിൽ മരിച്ചതായാണ് സൂചന. 30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനായിരുന്നു നടനും കുടുംബവും ഇവിടെ എത്തിയത്. അപകടം നടന്നയുടനെ തന്നെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവൻ രക്ഷിക്കാനായില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News