രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിലെ താരനിരയെ കുറിച്ചുള്ള അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. കൂലിയിലെ വില്ലൻ കഥാപാത്രത്തെ സംബന്ധിച്ചുള്ള വിവരമാണ് പുതിയതായി വരുന്നത്. നാഗാർജുന അക്കിനേനിയെ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സമീപിച്ചുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് താരം നിരസിച്ചതായാണ് റിപ്പോർട്ട്.
തെലുങ്കിൽ നായക കഥാപാത്രങ്ങളാണ് നാഗാർജുന ഇപ്പോഴും ചെയ്യുന്നത്. അത്തരം കഥാപാത്രങ്ങളിൽ നിന്ന് മാറി വില്ലൻ വേഷം വേഷം ചെയ്യാൻ താരം ഇഷ്ടപ്പെടുന്നില്ല, അതിനാൽ കൂലിയിലെ കഥാപാത്രം വേണ്ടെന്ന് വെച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം കൂലിയിൽ മലയാളി താരം സൗബിൻ ഷാഹിറും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും ആ കഥാപാത്രമാണ് സൗബിൻ ചെയ്യുന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിലീപും ചിത്രത്തിലുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. സത്യരാജ്, ശോഭന, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധായകൻ.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുകയാണ്. ചെന്നൈയിലാകും രണ്ടാമത്തെ ഷെഡ്യൂൾ. സിനിമയുടെ റിലീസ് എപ്പോഴായിരിക്കുമെന്ന് വ്യക്തമല്ല. ഒക്ടോബറിലോ ദീപാവലി റിലീസായോ ചിത്രം എത്തിയേക്കും.
കൂലിയുടെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പക്കാ മാസ് ആക്ഷൻ ചിത്രമായിരിക്കും കൂലി എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി അധോലോക സംഘം നടത്തുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് കഥ. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് ചിത്രം നിർമിക്കുന്നത്. തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണിത്. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്‌ഷൻ അൻപറിവ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.