കൊച്ചി: സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ നിര്യാതയായി. എൺപത്തിമൂന്ന് വയസായിരുന്നു. വ്യാഴാഴ്ച രാത്രി ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read: Subi Suresh Death : രോഗബാധിതയായത് പെട്ടെന്ന്; കരൾ നൽകാൻ ആളെയും കിട്ടിയിരുന്നു, പക്ഷെ...
സംഭവസമയത്ത് കൊല്ലത്തേക്കുള്ള യാത്രയിലായിരുന്ന ധര്മജന് തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തിയിരുന്നു. ഉറ്റസുഹൃത്തും നടിയുമായ സുബി സുരേഷിന്റെ മരണത്തിന്റെ വിങ്ങൽ മാറുന്നതിന് പിന്നാലെയാണ് അമ്മയുടെ മരണവാര്‍ത്ത ധര്‍മജനെ തേടിയെത്തിയത്.
സുബിയുടെ സംസ്കാരം നടന്ന ചേരാനല്ലൂര്‍ ശ്മശാനത്തില്‍ തന്നെയായിരിക്കും ധര്‍മജന്റെ അമ്മയുടെയും സംസ്കാരമെന്നാണ് സൂചന. സംസ്കാരം വൈകിട്ട് മൂന്നു മണിയോടെയായിരിക്കും എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...