Karnan ന്റെ വിജയത്തിന് ശേഷം ധനുഷും മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു; ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും

ധനുഷ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 02:50 PM IST
  • ധനുഷ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്.
  • പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞുവെന്നും ഷൂട്ടിങ് അടുത്ത വർഷം തന്നെ ആരംഭിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.
  • ഏപ്രിൽ 9 നാണ് ധനുഷ് - മാരി സെൽവരാജ് ചിത്രമായ കർണൻ റിലീസ് ചെയ്‌തത്‌.
  • ധ്രുവ് വിക്രം നായകനാകുന്ന ചിത്രമാണ് മാരി സെൽവരാജ് ഇപ്പോൾ സംവിധാനം ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്.
Karnan ന്റെ വിജയത്തിന് ശേഷം ധനുഷും മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു; ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും

Chennai: തമിഴ് സിനിമ കർണന്റെ മികച്ച വിജയത്തിന് ശേഷം തമിഴ് നടൻ ധനുഷും (Dhanush)സംവിധായകൻ മാരി സെൽവരാജും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ധനുഷ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്. വ്യാഴാഴ്‌ച രാത്രിയോടെയാണ് താരം ഈ വിവരം അറിയിച്ചത്. പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞുവെന്നും ഷൂട്ടിങ് അടുത്ത വർഷം തന്നെ ആരംഭിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.

ധനുഷ് ഇപ്പോൾ ദി ഗ്രേ മാൻ എന്ന നെറ്ഫ്ലിക്സ് (Netflix) ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചൽസിൽ തിരക്കിലാണ്. പുതിയ ചിത്രത്തിന്റെ നിർമ്മാതാവ് ആരാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും കർണന്റെ സംവിധായകനായ കലൈപുലി എസ് താണുവിന്റെ വി ക്രീയേഷൻസ് തന്നെ പുതിയ ചിത്രവും നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ALSO READ: Salman Khan ന്റെ "Radhe Your Most Wanted Bhai" യുടെ ട്രെയ്‌ലറെത്തി; ചിത്രം മെയ് 13 ന് റിലീസ് ചെയ്യും

ഏപ്രിൽ 9 നാണ് ധനുഷ് - മാരി സെൽവരാജ് ചിത്രമായ കർണൻ (Karnan) റിലീസ് ചെയ്‌തത്‌. കോവിഡ് മഹാമാരി അതിരൂക്ഷമായ സാഹചര്യത്തിലും തീയേറ്ററുകളിൽ 50 ശതമാനം മാത്രമേ ആളുകളെ അനുവദിച്ചിരുന്നുള്ളുവെങ്കിലും വൻ വിജയം തന്നെ കൈവരിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കൾ കൃത്യമായ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ലോകത്താകമാനം ഏറ്റവും കുറഞ്ഞത് 40 കോടി രൂപയെങ്കിലും ലഭിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Viduthalai First Look : വെട്രിമാരൻ സിനിമയിൽ വിജയ് സേതുപതി, ഹാസ്യതാരം സൂരി കേന്ദ്ര കഥപാത്രം, വിടുതലൈയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ഇതേ സമയം മാരി സെൽവരാജ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. ധ്രുവ് വിക്രം (Dhruv Vikram) നായകനാകുന്ന ചിത്രമാണ് അദ്ദേഹം  ഇപ്പോൾ സംവിധാനം ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല.  ചിത്രം ഒരു സ്പോർട്സ് ഡ്രാമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ധ്രുവ് ഒരു കബഡി കളിക്കാരനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News