Tovino Instagram: ഇൻസ്റ്റഗ്രാമിലൂടെ ടൊവീനോയെ അപകീർത്തിപ്പെടുത്തൽ; പോലീസ് അന്വേഷണം

ശനിയാഴ്ചയാണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുന്നു അസഭ്യം പറയുന്നു എന്നും പരാതിയിലുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 11:21 AM IST
  • പരാതിക്കൊപ്പം അപകീർത്തികരമായി പ്രചരിക്കുന്ന പോസ്റ്റുകളുടെ ലിങ്കും ടൊവീനോ സമർപ്പിച്ചിട്ടുണ്ട്
  • ഡിസിപിയാണ് പരാതി പനങ്ങാട് പൊലീസിനു കൈമാറിയത്. ശനിയാഴ്ചയാണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്
  • തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുന്നു അസഭ്യം പറയുന്നു എന്നും പരാതിയിലുണ്ട്
Tovino Instagram:  ഇൻസ്റ്റഗ്രാമിലൂടെ ടൊവീനോയെ അപകീർത്തിപ്പെടുത്തൽ; പോലീസ് അന്വേഷണം

കൊച്ചി: നടൻ ടൊവീനോ തോമസിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. താരത്തിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. എറണാകുളം പനങ്ങാട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി കൊച്ചി ഡിസിപിക്കാണ് ടൊവീനോ പരാതി നൽകിയത്. പരാതിക്കൊപ്പം അപകീർത്തികരമായി പ്രചരിക്കുന്ന പോസ്റ്റുകളുടെ  ലിങ്കും ടൊവീനോ സമർപ്പിച്ചിട്ടുണ്ട്. ഡിസിപിയാണ് പരാതി  പനങ്ങാട് പൊലീസിനു കൈമാറിയത്. ശനിയാഴ്ചയാണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുന്നു അസഭ്യം പറയുന്നു എന്നും പരാതിയിലുണ്ട്. അന്വേഷണം തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു.

വിവാഹ ആവാഹനം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

നിരഞ്ജ് മണിയൻപിള്ള നായകനായെത്തിയ വിവാഹ ആവാഹനം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സാജൻ ആലുംമൂട്ടിൽ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. ഒന്‍പത് മാസങ്ങള്‍ക്കിപ്പുറമാണ് ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നത്. എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News