Dear Vaappi Movie: ഡിയ‍ർ വാപ്പി ടീം കാസ‍‍ർ​ഗോഡ് ​ഗവൺമെന്റ് കോളേജിൽ; വൻ വരവേൽപ്

Dear Vaappi Movie: റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാസര്‍ഗോഡ് എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 11:53 AM IST
  • ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്
  • ലാലും അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ഡിയര്‍ വാപ്പി'
  • കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജിലെത്തിയ അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്
Dear Vaappi Movie: ഡിയ‍ർ വാപ്പി ടീം കാസ‍‍ർ​ഗോഡ് ​ഗവൺമെന്റ് കോളേജിൽ; വൻ വരവേൽപ്

കാസർഗോഡ്: ലാലും അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ഡിയര്‍ വാപ്പി'. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാസര്‍ഗോഡ് എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജിലെത്തിയ അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ക്രൗണ്‍ ഫിലിംസ് തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. 

ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.

കലാസംവിധാനം- അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍  നജീര്‍ നാസിം, സ്റ്റില്‍സ്  രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍  സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്  അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്  അനൂപ് സുന്ദരന്‍, പി.ആര്‍.ഒ  ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Trending News