Nani Dasara : നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ദസ്രയുടെ ഫസ്റ്റ് ലുക്കെത്തി; നായികയായി കീർത്തി സുരേഷ്

ആകെ 5 ഭാഷകളിൽ ദസ്ര റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.  ശ്രീകാന്ത് ഒടെല ആണ് ദസ്ര സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 04:16 PM IST
  • ചിത്രം പാൻ ഇന്ത്യ റിലീസായി ആണ് എത്തുന്നത്.
  • ചിത്രത്തിൽ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്.
  • ആകെ 5 ഭാഷകളിൽ ദസ്ര റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
  • ശ്രീകാന്ത് ഒടെല ആണ് ദസ്ര സംവിധാനം ചെയ്യുന്നത്.
Nani Dasara : നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ദസ്രയുടെ ഫസ്റ്റ് ലുക്കെത്തി; നായികയായി കീർത്തി സുരേഷ്

Hyderabad : നാനിയുടെ ഏറ്റവും പുതിയ ചിത്രം ദസ്രയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ചിത്രം പാൻ ഇന്ത്യ റിലീസായി ആണ് എത്തുന്നത്.  ചിത്രത്തിൽ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. ആകെ 5 ഭാഷകളിൽ ദസ്ര റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.  ശ്രീകാന്ത് ഒടെല ആണ് ദസ്ര സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസ് ബാനറില്‍ സുധാകര്‍ ചെരുകുറിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. നാനിയെയും കീർത്തി സുരേഷിനെയും കൂടാതെ സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന് സംഗീതം നൽകുന്നത് സന്തോഷ് നാരായണനും, ഛായാഗ്രഹണം നിർവഹിക്കുന്നത് സത്യന്‍ സൂര്യന്‍ ഐഎസ്സിയുമാണ്.

ALSO READ: KGF 2 Song : കെജിഎഫ് 2 ലെ ആദ്യ ഗാനമെത്തി; മാസായി റോക്കിയുടെ രണ്ടാം വരവ്

ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ദസ്ര. ആക്ഷൻ വിഭാഗത്തിൽ വരുന്ന ചിത്രമായിരിക്കുമെന്നാണ് കരുതുന്നത്. ഛായാഗ്രഹണം ഡയറക്ടര്‍: സത്യന്‍, എഡിറ്റര്‍: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, സൂര്യന്‍ ISC, സംഗീതം: സന്തോഷ് നാരായണന്‍,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി, പിആര്‍ഒ: ദിനേഷ്, ശബരി.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News