KGF 2 Song : കെജിഎഫ് 2 ലെ ആദ്യ ഗാനമെത്തി; മാസായി റോക്കിയുടെ രണ്ടാം വരവ്

ചിത്രം 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ഗാനവും അഞ്ച് ഭാഷകളിലും പുറത്തിറക്കിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 02:27 PM IST
  • തൂഫാനെന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
  • ചിത്രം 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ഗാനവും അഞ്ച് ഭാഷകളിലും പുറത്തിറക്കിയിട്ടുണ്ട്.
  • 2022 ഏപ്രിൽ 14 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിന്റെ ദക്ഷിണേന്ത്യയിലെ സാറ്റലൈറ് അവകാശങ്ങൾ നേടിയിരിക്കുന്നത് സീ ഗ്രൂപ്പാണ്.
KGF 2 Song : കെജിഎഫ് 2 ലെ ആദ്യ ഗാനമെത്തി; മാസായി റോക്കിയുടെ രണ്ടാം വരവ്

Hyderabad : ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ കെജിഎഫിന്റെ ആദ്യ ഗാനമെത്തി. തൂഫാനെന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ഗാനവും അഞ്ച് ഭാഷകളിലും പുറത്തിറക്കിയിട്ടുണ്ട്.   2022 ഏപ്രിൽ 14 നാണ്  ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യയിലെ സാറ്റലൈറ് അവകാശങ്ങൾ നേടിയിരിക്കുന്നത് സീ ഗ്രൂപ്പാണ്.

പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ്. ചിത്രത്തിൽ സഞ്ജയ് ദത്തും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. 2021 ജൂലൈ 16 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കെജിഫ് ചാപ്റ്റർ 2 എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെയ്ക്കുകയായിരിക്കുന്നു. കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണയാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചത്.

ALSO READ: Valimai OTT Release : വലിമൈ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ചിത്രം സീ 5 ൽ എത്തും

യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെജിഎഫിന്റെ ആദ്യ ഭാഗത്തിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. രണ്ടാം ഭാഗത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. 

1980കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് കെജിഎഫ് ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് തന്നെയായിരുന്നു. കന്നഡ, തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മലയത്തിലെ ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

കെജിഎഫിന്റെ രണ്ടാം ഭാഗം തീയേറ്ററുകളിൽ എത്തുന്ന അതെ തീയതിയിൽ തന്നയാണ് പ്രഭാസിന്റെ സാലറും റിലീസ് ചെയ്യുന്നത്. രണ്ടും  ബ്രഹ്മാണ്ഡ ചിത്രങ്ങൾ തന്നെയാണ്. പ്രശാന്ത് നീൽ തന്നെയാണ് സലാറും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രുതി ഹാസൻ ആണ്.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News