Das Ka Dhamki : വിശ്വക് സെൻ , നിവേത പേതുരാജ് പാൻ ഇന്ത്യ ചിത്രം ധംകി ഫസ്റ്റ് ലുക്ക് ദീപാവലിക്ക് പുറത്തിറങ്ങും

Das Ka Dhamki Movie : വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്‌സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും പ്രസന്നകുമാർ ബെസവാഡയാണ് ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 11:47 AM IST
  • വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്‌സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും പ്രസന്നകുമാർ ബെസവാഡയാണ് ഒരുക്കിയിരിക്കുന്നത്.
  • നിവേത പേതുരാജ് ആണ് ചിത്രത്തിലെ നായിക.
  • ദാസ് കാ ധാംകി ഒരു റോം-കോം, ആക്ഷൻ ത്രില്ലർ ആണ്.
Das Ka Dhamki : വിശ്വക് സെൻ , നിവേത പേതുരാജ് പാൻ ഇന്ത്യ ചിത്രം ധംകി ഫസ്റ്റ് ലുക്ക്  ദീപാവലിക്ക് പുറത്തിറങ്ങും

നായകനായും, സംവിധായകനായും ഒരേസമയം തിളങ്ങിയ താരമാണ് വിശ്വക് സെൻ.  ഫലക്‌നുമ ദാസ് എന്ന വലിയ ഹിറ്റ് ചിത്രത്തിലൂടെ  വിശ്വക് അത് തെളിയിക്കുകയും ചെയ്തതാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണു ദാസ് കാ ധാംകി. അദ്ദേഹം തന്നെയാണ് ഇത് സംവിധാനം ചെയ്യുന്നത്. വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്‌സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും പ്രസന്നകുമാർ ബെസവാഡയാണ് ഒരുക്കിയിരിക്കുന്നത്. നിവേത പേതുരാജ് ആണ് ചിത്രത്തിലെ നായിക.

ദാസ് കാ ധാംകി ഒരു റോം-കോം, ആക്ഷൻ ത്രില്ലർ ആണ്, ഇത് തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കും. കോമഡിക്കും അതേ സമയം ആക്ഷനും തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.. ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം 95% പൂർത്തിയായി, ബാക്കി ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. RRR-ന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്ത ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററുമാരായ ടോഡോർ ലസറോവ്-ജുജിയും അതിന്റെ മേൽനോട്ടം വഹിക്കുന്ന ഹരിഹര വീരമല്ലുവുമാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് ചിത്രീകരിക്കുന്നത്. 

ALSO READ: Rorschach Movie : വീണ്ടും കൺഫ്യൂഷനാക്കിയെല്ലോ!!! റൊഷാക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ

ഹൈദരാബാദിലെ സാരധി സ്റ്റുഡിയോയിലെ വൻ സെറ്റിലാണ് ചിത്രീകരണം നടക്കുന്നത്.  ഫൂക്കറ്റിലെ ഒരു മാസത്തെ ഷൂട്ടിംഗ് ഷെഡ്യൂളും സ്പെയിനിലെ ഒരു ചെറിയ ഷെഡ്യൂളും ഇതിനോടകം  പൂർത്തിയാക്കി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദീപാവലിക്ക് പുറത്തിറകാനാണു പ്ലാൻ.. ദിനേശ് കെ ബാബു ഛായാഗ്രഹണവും ലിയോൺ ജെയിംസ് സംഗീതവും അൻവർ അലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. പി ആർ ഓ എ എസ് ദിനേശ് , ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News