Sooraj Santhosh: ചിത്രയെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം; പിന്തുണച്ചില്ല, ഗായക സംഘടനയില്‍ നിന്ന് രാജിവെച്ച് സൂരജ് സന്തോഷ്

Cyber attack against Suraj Santhosh: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗായിക കെ.എസ് ചിത്രയെ സൂരജ് വിമര്‍ശിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 10:34 AM IST
  • രാമക്ഷേത്ര വിവാദത്തില്‍ ഗായിക കെ.എസ് ചിത്രയെ സൂരജ് വിമര്‍ശിച്ചിരുന്നു.
  • ചിത്ര സൗകര്യപൂര്‍വം ചരിത്രം മറന്നെന്ന് സൂരജ് വിമർശിച്ചു.
  • സൈബർ ആക്രമണത്തിൽ സംഘടനയുടെ പിന്തുണ ലഭിച്ചില്ലെന്ന് സൂരജ് വ്യക്തമാക്കി.
Sooraj Santhosh: ചിത്രയെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം; പിന്തുണച്ചില്ല, ഗായക സംഘടനയില്‍ നിന്ന് രാജിവെച്ച് സൂരജ് സന്തോഷ്

തിരുവനന്തപുരം: സിനിമാ പിന്നണി ഗായകരുടെ സംഘടനയായ 'സമ'യില്‍ (സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ്) നിന്ന് രാജിവെച്ച് യുവഗായകന്‍ സൂരജ് സന്തോഷ്. അയോദ്ധ്യ രാമക്ഷേത്ര വിവാദത്തില്‍ ഗായിക കെ.എസ് ചിത്രയെ സൂരജ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ സംഘടന തന്നെ പിന്തുണച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സൂരജ് രാജിവെച്ചിരിക്കുന്നത്. 

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നും ചിത്ര വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ചിത്രയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതിനിടെയാണ് രൂക്ഷവിമര്‍ശനവുമായി സൂരജ് രംഗത്തെത്തിയത്. 

ALSO READ: തീയ്യേറ്ററുകളിലെ ക്യാപ്റ്റൻ മില്ലറുടെ തേരോട്ടം, ബോക്സോഫീസ് നേട്ടം ഇതാ...

ചിത്ര സൗകര്യപൂര്‍വം ചരിത്രം മറന്നെന്നും വസ്തുത മറച്ചുവെച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നൊക്കെ പറയുകയാണെന്നും സൂരജ് വിമര്‍ശിച്ചു. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നുവെന്നും എത്രയെത്ര കെ.എസ് ചിത്രമാര്‍ ഇനി തനി സ്വരൂപം കാട്ടാനിരിക്കുന്നുവെന്നും സൂരജ് പറഞ്ഞു. കഷ്ടം, പരമകഷ്ടം എന്ന് കൂടി പറഞ്ഞുകൊണ്ടായിരുന്നു സൂരജ് ചിത്രയ്ക്ക് എതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ..

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News