Kaduva Movie : കടുവയ്‌ക്കെതിരെ വീണ്ടും പരാതി; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം നൽകിയെന്ന് ആരോപണം

ചിത്രീകരണത്തിനായി, ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിച്ച  കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ജൂനിയർ ആർട്ടിസ്റ്റുകൾ പരാതി നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 07:17 PM IST
  • ചിത്രത്തിൽ പ്രവർത്തിക്കുന്ന 35 ജൂനിയർ ആർട്ടിസ്റ്റുകളാണ് പരാതി നൽകിയിരിക്കുന്നത്.
  • കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
  • സെറ്റിൽ നിന്ന് നൽകിയ മോശം ഭക്ഷണം മൂലം ഭക്ഷ്യവിഷ ബാധയുണ്ടായെന്നും പരാതി നൽകിയിട്ടുണ്ട്.
  • ചിത്രീകരണത്തിനായി, ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിച്ച കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ജൂനിയർ ആർട്ടിസ്റ്റുകൾ പരാതി നൽകിയിരിക്കുന്നത്.
Kaduva Movie : കടുവയ്‌ക്കെതിരെ വീണ്ടും പരാതി; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം നൽകിയെന്ന് ആരോപണം

Kochi : കടുവ  സിനിമയ്‌ക്കെതിരെ (Kaduva Movie) പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റുകൾ (Junior Artists)  രംഗത്തെത്തി. സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശം ഭക്ഷണം നൽകിയെന്നാണ് പരാതി. ചിത്രത്തിൽ പ്രവർത്തിക്കുന്ന 35 ജൂനിയർ ആർട്ടിസ്റ്റുകളാണ് പരാതി  നൽകിയിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

സെറ്റിൽ നിന്ന് നൽകിയ മോശം ഭക്ഷണം മൂലം ഭക്ഷ്യവിഷ ബാധയുണ്ടായെന്നും പരാതി നൽകിയിട്ടുണ്ട്.  ചിത്രീകരണത്തിനായി, ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിച്ച  കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ജൂനിയർ ആർട്ടിസ്റ്റുകൾ പരാതി നൽകിയിരിക്കുന്നത്. മതമല്ല വേതനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

ALSO READ : Filmfare Award : 'ഓക്കെ കംപ്യൂട്ടറി' ലെ പ്രകടനം; കനി കുസൃതിക്ക് ഫിലിംഫെയര്‍ പുരസ്‌കാരം

വേതനം ശരിയായി ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേർ മടങ്ങി പോയെന്നും റിപ്പോർട്ടുണ്ട്. കഴിക്കാന്‍ വളരെ മോശം അവസ്ഥയിലുള്ള ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയതെന്നും പരാതിക്കാർ പറയുന്നുണ്ട്. എന്നാൽ പരാതി സത്യമല്ലെന്ന് രഞ്ജിത്ത് ചിറ്റിലപ്പള്ളി പറഞ്ഞു.

ALSO READ : Minnal Murali Game | ഇനി നിങ്ങൾക്കും മിന്നല്‍ മുരളിയാകാം; മൊബൈല്‍ ഗെയിം ഉടന്‍ പുറത്തിറങ്ങും

ചിത്രത്തിന്റെ റിലീസിന് കോടതി സ്റ്റേ നൽകിയിരുന്നു. കുരുവിനാൽക്കുന്നേൽ കുറുവാച്ചൻ എന്നയാൾ നൽകിയ ഹർജിന്മാലാണ് സ്റ്റേ. ചിത്രത്തിൽ അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപത്രം കുരുവിനാൽക്കുന്നേൽ കുറുവാച്ചന്റെ ജീവിതകഥയാണെന്നാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ തന്നെ വികലമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കുറുവാച്ചൻ പറയുന്നത്. 

ALSO READ : Kaduva Movie | പൃഥ്വിരാജിന്റെ കടുവ റിലീസ് ചെയ്യുന്നതിന് സ്റ്റേ

ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News