Cobra Movie New Song : "ഉയിർ ഉരുഗുതെ മനം കരയുതെ"; എആർ റഹ്‌മാന്റെ മാസ്മരിക സംഗീതം, കോബ്രയിലെ പുതിയ ഗാനം പുറത്തുവിട്ടു

Cobra Movie New Song :  ഉയിർ ഉരുഗുതെ മനം കരയുതെ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 12:34 PM IST
  • ഉയിർ ഉരുഗുതെ മനം കരയുതെ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് താമരയ്യാണ്.
  • ആഗസ്റ്റ് 11 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
  • അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Cobra Movie New Song : "ഉയിർ ഉരുഗുതെ മനം കരയുതെ"; എആർ റഹ്‌മാന്റെ മാസ്മരിക സംഗീതം, കോബ്രയിലെ പുതിയ ഗാനം പുറത്തുവിട്ടു

ചെന്നൈ :  വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയിലെ എആർ റഹ്‌മാൻ ആലപിച്ച പുതിയ ഗാനം പുറത്തുവിട്ടു. ഉയിർ ഉരുഗുതെ മനം കരയുതെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് താമരയ്യാണ്. എആർ റഹ്‌മാൻ സംഗീത സംവിധാനം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  പ്രേക്ഷകർ ഏറെ  കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കോബ്ര.

ആഗസ്റ്റ് 11 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വിക്രം 7 വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നതെന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വിക്രം ചിത്രത്തിൽ 20 വേഷങ്ങളിൽ എങ്കിലും എത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.  ചിത്രത്തിൻറെ  ഓരോ വിശേഷവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിൻറെ തമിഴ്‌നാട്ടിലെ വിതരണാവകാശങ്ങൾ  ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ഏറ്റെടത്തിരുന്നു.

ALSO READ: Cobra Movie Update : കോബ്ര തെലുഗു ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു; വിതരണവകാശങ്ങൾ ഏറ്റെടുത്ത് എൻവിആർ സിനിമ; ചിത്രം ആഗസ്റ്റ് 11 ന് തിയേറ്ററുകളിലേക്ക്

ചിത്രത്തിലെ ഗാനം അധീരാ ഏപ്രിൽ അവസാന വാരം പുറത്ത് വിട്ടിരുന്നു.  ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി വൻ ശ്രദ്ധ പിടിച്ച് പറ്റാൻ ഗാനത്തിന് സാധിച്ചിരുന്നു. ഈ ഗാനത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്. പാ വിജയ് വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് വാഗു മാസനാണ്.  

ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്ന 7 വ്യത്യസ്ത ലുക്കുകൾക്ക് വേണ്ടിയുള്ള മേക്ക്ഓവർ ചിത്രങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് ഗാനത്തിന്റെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത്.  സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, വാർത്തകൾ സത്യമല്ലെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിക്കുകയായിരുന്നു. 

ചിത്രത്തിൽ  കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായികയായി എത്തുന്നത്. കൂടാതെ  ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളീതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.   ഇര്‍ഫാന്‍ പഠാൻ വില്ലന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.  ചിത്രത്തിൻറെ ട്രെയ്‌ലറും തുമ്പി തുള്ളൽ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ചിത്രത്തിൻറെ ട്രെയ്‌ലറിൽ വിക്രം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചിത്രത്തിൻറെ  ട്രെയിലറിന് തന്നെ ആളുകളെ ത്രില്ലടിപ്പിക്കാൻ കഴിഞ്ഞിരുന്നു.ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക 'എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്' എന്ന ടാഗ് ലൈനോടെയാണ്. കോബ്ര ഒരു ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്.  ശ്രീനിധി ഷെട്ടി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകത കൂടി കോബ്രയ്ക്കുണ്ട്. കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പത്മപ്രിയ, കനിഹ, ജോൺ വിജയ്, മിയ ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News