മാത്യൂ തോമസും മാളവിക മോഹനനും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് ക്രിസ്റ്റി. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് വലിയ വിജയം നേടാനായില്ല. ഇപ്പോഴിത ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ക്രിസ്റ്റിയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ് ആണെന്നാണ് റിപ്പോർട്ട്. ഈ മാസം തന്നെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് LetsCinema റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിലീസ് തിയതി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 17നാണ് ക്രിസ്റ്റി തിയേറ്ററുകലിൽ റിലീസ് ചെയ്തത്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്തത്. അൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചെയ്തിരിക്കുന്നു. മനു അന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.
#LetsCinema Exclusive: Malavika Mohanan, Mathew Thomas starrer #Christy streaming rights bagged by SonyLiv.
Premieres this month. pic.twitter.com/6bKjSCqstp
— LetsCinema (@letscinema) March 1, 2023
ടീനേജിൽ പല ചെറുപ്പക്കാരും അനുഭവിക്കുന്ന വികാരമാണ് തന്നെക്കാൾ പ്രായം കൂടിയ ഒരു പെണ്ണിനോട് ഇഷ്ടം തോന്നുക എന്നത്. അത് കണക്ട് ചെയ്യാൻ കഴിയുന്നവർക്ക് കൂടുതൽ ഇഷ്ടമാകും ഈ ചിത്രം എന്നായിരുന്നു പ്രേക്ഷക പ്രതികരണം. ക്രിസ്റ്റി എന്ന മാളവികയുടെ കഥാപാത്രത്തോടും റോയ് എന്ന മാത്യുവിന്റെ കഥാപാത്രത്തോടും അത്രമാത്രം ഇഴുകി ചേർന്ന് കഥാപാത്രങ്ങളുടെ മനസ്സിലൂടെ സഞ്ചരിക്കാൻ പ്രേക്ഷകർക്ക് കഴിയുന്ന ചിത്രമാണ്. ജോയ് മാത്യു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വീണ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Also Read: Thalaivar 170: 'തലൈവർ 170' വരുന്നു! രജനികാന്തിന്റെ പുതിയ ചിത്രം 'ജയ് ഭീം' സംവിധായകനൊപ്പം
ചിത്രത്തിൽ മാത്യുവിന്റെ കഥാപാത്രം ക്രിസ്റ്റിയെ കിസ്സ് ചെയ്യുന്ന കുറേ കഷ്ടപ്പെട്ടാണ് എടുത്തതെന്ന് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാത്യു വളരെ പാവവും, ഒക്ക്വേർഡുമാണ്. വളരെ പേടിച്ചിട്ടാണ് അവൻ അത് ചെയ്തത്. അതിന് നിരവധി ടേക്ക് പോകേണ്ടി വന്നു. ഞാനും ഓൺ സ്ക്രീൻ കിസ്സ് ചെയ്തിട്ടില്ല. അതിന്റെ ഇന്റിമസി വളരെ പ്രധാനമാണെന്ന് മാളവിക മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...