Christopher Movie: ക്രിസ്റ്റഫർ കളക്ഷൻ റിപ്പോർട്ട് പുറത്ത്; കേരളത്തിൽ നേടിയത് ഇത്രയും

Christopher Movie First Day Collection: ചിത്രത്തിൻറെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ടുകൾ വെള്ളിയാഴ്ച പുറത്ത് വന്നിരുന്നു. ഇതിനൊപ്പം റിലീസ് ചെയ്ത   സ്ഫടികത്തിൻറെ റീ മാസ്റ്റർ വേർഷനും ഗംഭീര കളക്ഷനാണ് ഇതുവരെ

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 06:11 PM IST
  • ചിത്രത്തിൻറെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ടുകൾ വെള്ളിയാഴ്ച പുറത്ത് വന്നിരുന്നു
  • ഇതിനൊപ്പം ഇറങ്ങിയ സ്ഫടികവും ഗംഭീര വിജയം നേടിയിരുന്നു
  • ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ് ലൈനോടുകൂടി എത്തിയ ത്രില്ലർ
Christopher Movie: ക്രിസ്റ്റഫർ കളക്ഷൻ റിപ്പോർട്ട് പുറത്ത്; കേരളത്തിൽ നേടിയത് ഇത്രയും

മമ്മൂട്ടി നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളിൽ റിലീസ് ചെയ്ത ക്രിസ്റ്റഫറിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.  കേരള  ബോക്സോഫീസ് പുറത്തുവിട്ട കണക്കിൽ റിലീസ് ദിവസം ചിത്രം നേടിയത് 1.67 കോടിയാണ്. ചിത്രത്തിൻറെ ബഡ്ജറ്റ് 18.7 കോടി രൂപയാണ്.

ചിത്രത്തിൻറെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ടുകൾ വെള്ളിയാഴ്ച പുറത്ത് വന്നത് 38.5 കോടിയാണ്. ഇതിനൊപ്പം റിലീസ് ചെയ്ത   സ്ഫടികത്തിൻറെ റീ മാസ്റ്റർ വേർഷനും ഗംഭീര കളക്ഷനാണ് ഇതുവരെ. സ്ഫടികം 4Kയിൽ 3.5 കോടിയാണ് നേടിയത്.

 

മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. 'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൽ നിരവധി താരങ്ങളാണ് അണി നിരക്കുന്നത്.

സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാ‍ർ. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News