Mammootty: സേതുരാമയ്യരെ കാണാൻ നാ​ഗവല്ലി എത്തിയപ്പോൾ - വീഡിയോ പങ്കുവച്ച് മമ്മൂട്ടി

സിബിഐ 5ന്റെ സെറ്റിലേക്ക് നടി ശോഭന എത്തിയതിന്റെ വീഡിയോയാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 07:49 PM IST
  • സെറ്റിൽ എത്തുന്ന ശോഭനയെ മമ്മൂട്ടിയും സംവിധായകൻ കെ മധുവും ബൊക്കെ നൽകി സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം.
  • മമ്മൂട്ടിയും ശോഭനയും തമ്മിൽ ഏറെ നേരം ഇരുന്ന് സംസാരിക്കുന്നതും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും, സെൽഫി എടുക്കുന്നതും ഒക്കെ വീഡിയോയിൽ കാണാൻ കഴിയും.
  • സെറ്റിൽ വച്ച് എടുത്ത സെൽഫി നേരത്തെ ശോഭന പങ്ക് വച്ചിരുന്നു.
Mammootty: സേതുരാമയ്യരെ കാണാൻ നാ​ഗവല്ലി എത്തിയപ്പോൾ - വീഡിയോ പങ്കുവച്ച് മമ്മൂട്ടി

പെരുന്നാൾ റിലീസ് ആയി ഇറങ്ങാനിരിക്കുന്ന സിബിഐ 5ന്റെ വിശേഷങ്ങൾ എല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് നേടിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അതിനിടെ മമ്മൂട്ടി പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

സിബിഐ 5ന്റെ സെറ്റിലേക്ക് നടി ശോഭന എത്തിയതിന്റെ വീഡിയോയാണ് മെ​ഗാസ്റ്റാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സേതുരാമയ്യരെ കാണാൻ നാ​ഗവല്ലി എത്തിയപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. സെറ്റിൽ എത്തുന്ന ശോഭനയെ മമ്മൂട്ടിയും സംവിധായകൻ കെ മധുവും ബൊക്കെ നൽകി സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. മമ്മൂട്ടിയും ശോഭനയും തമ്മിൽ ഏറെ നേരം ഇരുന്ന് സംസാരിക്കുന്നതും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും, സെൽഫി എടുക്കുന്നതും ഒക്കെ വീഡിയോയിൽ കാണാൻ കഴിയും. സെറ്റിൽ വച്ച് എടുത്ത സെൽഫി നേരത്തെ ശോഭന പങ്ക് വച്ചിരുന്നു. നിരവധി കമന്റുകളാണ് അതിന് ലഭിച്ചിരുന്നത്. വീഡിയോ ഇതിനോടകം നാല് ലക്ഷത്തോളം പേർ കണ്ട് കഴിഞ്ഞു. നിരവധി കമന്റുകളും വന്നിട്ടുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

 

സിബിഐ 5ന്റെ സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. തിയേറ്ററിൽ റീലിസ് ചെയ്തതിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. മെയ് 1 ന് സിബിഐ 5 ദി ബ്രെയിൻ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇനിയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ.

Also Read: CBI 5 OTT Update : സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

 

മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പിന്നെ പുറത്തുവിടാത്ത പലരും ഉണ്ടെന്നാണ് സൂചനകൾ. നീണ്ട നാളുകൾക്ക് ശേഷം ജഗതി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5നുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുകയാണ്. ഈ വർഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാർ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. 

Trending News