Bullet Diaries Teaser : ബുള്ളറ്റ് പ്രേമിയുടെ കഥയുമായി ബുള്ളറ്റ് ഡയറീസ്; ടീസർ പുറത്തുവിട്ടു

Bullet Diaries Movie Teaser : വാഹന പ്രേമിയായ രാജു ജോസഫ് എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 01:45 PM IST
  • ഒരു ബുള്ളറ്റ് പ്രേമിയായ യുവാവും അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്.
  • ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
    വാഹന പ്രേമിയായ രാജു ജോസഫ് എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
  • നവാഗതനായ സന്തോഷ് മുണ്ടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്.
Bullet Diaries Teaser : ബുള്ളറ്റ് പ്രേമിയുടെ കഥയുമായി ബുള്ളറ്റ് ഡയറീസ്; ടീസർ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ബുള്ളറ്റ് ഡയറീസിന്റെ ടീസർ പുറത്തുവിട്ടു. ഒരു ബുള്ളറ്റ് പ്രേമിയായ യുവാവും അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹന പ്രേമിയായ രാജു ജോസഫ് എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ സന്തോഷ് മുണ്ടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ബുള്ളറ്റ് ഡയറീസ്.

തലൈക്കൂത്തൽ, ഒരു വംശഹത്യ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സന്തോഷ് മുണ്ടൂർ.  ചിത്രത്തിൽ നായികയായി എത്തുന്നത് പ്രയാഗ മാർട്ടിനാണ്. ചിത്രം ബി3എം ക്രിയേഷന്‍സിന്റെ ബാനറിലാണ് എത്തുന്നത്.  ബുള്ളറ്റ് ഡയറീന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സന്തോഷ് മുണ്ടൂര്‍ തന്നെയാണ്.  

ALSO READ: Bullet Diaries Movie: "ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസ് ഒരു വാഹന പ്രേമിയുടെ കഥയാണ്"; സംവിധായകൻ സന്തോഷ്

രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.   ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലെത്തുന്ന ചിത്രമാണ് ഇതെന്നും സംവിധായകൻ ഇടൈംസിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. 

ഇരുട്ടിയിലെ ഒരു കർഷക കുടുംബത്തിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. ഓട്ടോ മെക്കാനിക് ആയ ഒരു യുവാവാണ് ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രമായ രാജു ജോസഫ്. രാജു ജോസഫിന് അവന്റെ ബൈക്കിനോടുള്ള സ്നേഹമാണ് ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. റിയലിസ്റ്റിക് ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണിതെന്നും സംവിധായകൻ പറഞ്ഞട്ടുണ്ട്. കൂടാതെ ഈ വണ്ടി പ്രേമം രാജുവിന്റെ ബന്ധങ്ങളെയും ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്നും ചിത്രത്തിൽ പറയുന്നുണ്ട്.

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍. പ്രൊജക്ട് ഡിസൈന്‍ അനില്‍ അങ്കമാലി.  പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - യെല്ലോ ടൂത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News