ബോയപതിരാപോ; സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ

റിലീസ് ഡേറ്റ് പോസ്റ്ററിൽ വെള്ളയും വെള്ളയും ധരിച്ചാണ് രാം എത്തുന്നത്. കോഫിയും കുടിച്ച് കൃഷിഭൂമിയിൽ സുഖത്തോടെ കിടക്കുന്ന രാമിനെ കാണാം

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 07:43 AM IST
  • റിലീസ് ഡേറ്റ് പോസ്റ്ററിൽ വെള്ളയും വെള്ളയും ധരിച്ചാണ് രാം എത്തുന്നത്
  • കോഫിയും കുടിച്ച് കൃഷിഭൂമിയിൽ സുഖത്തോടെ കിടക്കുന്ന രാമിനെ കാണാം
  • രാമിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്
ബോയപതിരാപോ; സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ

ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "#ബോയപതിരാപോ"യുടെ ഷൂട്ടിങ്ങ് അതിവേഗമാണ് പുരോഗമിക്കുന്നത്. സെപ്റ്റംബർ15ന് ചിത്രം റിലീസിനെത്തും.  ഒക്ടോബർ 20ന് ദസറ നാളിൽ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെ വെച്ചതോടുകൂടി ആരാധകരും ആവേശത്തിലാണ്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. 

റിലീസ് ഡേറ്റ് പോസ്റ്ററിൽ വെള്ളയും വെള്ളയും ധരിച്ചാണ് രാം എത്തുന്നത്. കോഫിയും കുടിച്ച് കൃഷിഭൂമിയിൽ സുഖത്തോടെ കിടക്കുന്ന രാമിനെ കാണാം. കട്ടി താടിയിൽ രാം എത്തുമ്പോൾ സംവിധായകൻ ബോയപതി ഇതുവരെ കാണാത്ത രീതിയിലാണ് രാമിനെ അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

രാമിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററിൽ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.  ക്യാമറ - സന്തോഷ് ദെതകെ, മ്യുസിക് - തമൻ, എഡിറ്റിങ്ങ് - തമ്മു രാജു, ചിത്രം ഒക്ടോബർ 20 ദസറ നാളിൽ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആർ ഒ- ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News