SRKയോ സൽമാൻ ഖാനോ? ആരെ തിരഞ്ഞെടുക്കും? Vidya Balan തിരഞ്ഞടുത്ത SRK ആള് വേറെ..!!

തന്‍റെ "SRK" ആരെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് പ്രമുഖ  ബോളിവുഡ്  താരം വിദ്യാ  ബാലന്‍ (Vidya Balan)...  

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 04:47 PM IST
  • തന്‍റെ "SRK" ആരെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് പ്രമുഖ ബോളിവുഡ് താരം വിദ്യാ ബാലന്‍
  • ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഈ കുസൃതി ചോദ്യം
SRKയോ സൽമാൻ ഖാനോ? ആരെ തിരഞ്ഞെടുക്കും?  Vidya Balan തിരഞ്ഞടുത്ത SRK ആള് വേറെ..!!

തന്‍റെ "SRK" ആരെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് പ്രമുഖ  ബോളിവുഡ്  താരം വിദ്യാ  ബാലന്‍ (Vidya Balan)...  

 'King Khan' ഷാരൂഖ്‌ ഖാന്‍റെ വാലിയ ആരാധികയാണ്  വിദ്യാ ബാലന്‍   (Vidya Balan) എന്ന വിവരം ആരാധകര്‍ക്ക് പുതിയ അറിവല്ല.  ബോളിവുഡിലെ അറിയപ്പെടുന്ന SRK ആരാധകിയാണ് താരം.  എന്നാല്‍, സല്‍മാന്‍ ഖാനെയും  താരത്തിന് ഏറെ പ്രിയമാണ്.  

എന്നാല്‍, അടുത്തിടെ  സോഷ്യല്‍ മീഡിയയിലൂടെ  ആരാധകരുമായിനടത്തിയ സംവാദത്തില്‍  ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന്  വിദ്യാ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. വിദ്യാ ബാലന്‍റെ  ഏറ്റവും പുതിയ ചിത്രം  'ഷെർണി'  (Sherni) ആമസോൺ പ്രൈമിൽ ജൂൺ 18ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് താരം  ആരാധകരുമായി സംവദിച്ചത്

സംവാദത്തിനിടെ ഒരു ആരാധകന്‍ കുസൃതി ചോദ്യവുമായി എത്തി.  ഷാരൂഖ് ഖാനോ സൽമാൻ ഖാനോ? ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു ചോദ്യം.  SRKയുടെ  (Shahrukh Khan) വലിയ ആരാധികയായ വിദ്യയോട്  ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ എന്തായിരിയ്ക്കും  മറുപടി...     

ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ്  ഈ കുസൃതി ചോദ്യം എത്തിയത്. എന്നാല്‍, മറുപടി നല്‍കാന്‍  വിദ്യയ്ക്ക് അധികം നേരം  വേണ്ടി  വന്നില്ല. എന്‍റെ SRK എന്ന കുറിപ്പിനൊപ്പം താരം  ഒരു ചിത്രവും പങ്കുവച്ചു.  ഭര്‍ത്താവും നിര്‍മ്മാതാവും കൂടിയായ സിദ്ധാർത്ഥ് റോയ് കപൂറിനൊപ്പമുള്ള (Siddharth Roy Kapoor) ചിത്രമാണ്‌  വിദ്യാ പങ്കുവച്ചത്.  

"Bollywood King Khan" ഷാരൂഖ് ഖാനെ ആരാധകർ വിളിക്കുന്ന  ചുരുക്കപ്പേരാണ്  എസ്ആർകെ. (SRK). ഭര്‍ത്താവ്  സിദ്ധാർത്ഥ് റോയ് കപൂറിന്‍റെ പേരിന്‍റെ ചുരുക്കെഴുത്തും ഒന്നാണ് അതിനാലാണ് "തന്‍റെ SRK"എന്ന് വിദ്യാ വിശേഷിപ്പിച്ചത്.

അതേസമയം, വിദ്യയുടെ ഉടന്‍  റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രം  'ഷെർണി'യ്ക്കായുള്ള   (Sherni) കാത്തിരിപ്പിലാണ് ആരാധകര്‍.   ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയാണ് വിദ്യാ ഈ ചിത്രത്തില്‍ എത്തുന്നത്‌.  കാട്ടില്‍ നിന്നും  ജനവാസ മേഘലയില്‍ എത്തിയ ഒരു കടുവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും  അവിടേയ്ക്ക് തീർപ്പ് കല്പിക്കാനെത്തുന്ന ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയുമാണ്‌ സിനിമയുടെ ഇതിവൃത്തം.  

Also Read: Sherni Official: കയ്യിൽ വാക്കി ടോക്കി, പിറകിൽ കാട്, ഷെർണിയുടെ പോസ്റ്റർ ഹിറ്റ്

ഗണിതശാസ്ത്ര വിദഗ്ധയായ ശകുന്തള ദേവിയുടെ ജീവിത കഥ അടിസ്ഥാനമാക്കി  നിര്‍മ്മിച്ച ശകുന്തളാദേവിയായിരുന്നു വിദ്യാ ബാലന്‍റെ  ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.   ആമസോൺ പ്രൈമിൽ ആയിരുന്നു  ചിത്രം റിലീസ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News